മാധ്യമദിന സന്ദേശം സമൂഹ്യ വിനിയമയ ശൃംഖലയെക്കുറിച്ച് On Social Networking
26 ജനുവരി 2011 ബനഡിക്ടാ 16-മന്‍ മാര്‍പാപ്പ നല്കിയ ഈ വര്‍ഷത്തെ മാധ്യമദിന സന്ദേശം, സമ്പര്‍ക്കമാധ്യമങ്ങളുടെ
സമൂഹ്യ വിനിയമയ ശൃംഖലയെ Social Networking കുറിച്ചാണെന്ന്, ഫാദര്‍ ജെയ്ക്കബ്ബ് സ്രാംമ്പിക്കല്‍,
സാമൂഹ്യമ്പര്‍ക്കര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം വത്തിക്കാന്‍
റോഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. റോമില്‍ ജനുവിരി 24-ാം തിയതി ചൊവ്വാഴ്ച
വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളില്‍ പ്രാകശനംചെയ്ത ആഗോളമാധ്യമദിന സന്ദേശത്തിന്‍റെ
ഉള്ളടക്കത്തെക്കുറിച്ച് ജനുവരി 25-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ഒരഭിമുഖത്തിലാണ്
ഈശോ സഭാ വൈദികനും റോമിലെ ഗ്രഗോരിയന്‍ യൂണിവേഴ്സിറ്റിയിലെ ആശയവിനിമയ ശാസ്ത്ര വിഭാഗം അദ്ധ്യാപകനുമായ
ഫാദര്‍ സ്രാമ്പിക്കല്‍ ഇപ്രകാരം പ്രസ്താവിച്ചത്. ഫെയ്സ് ബുക്ക്. ഓര്‍ക്കൂത്ത്, ട്വിറ്റര്‍
പോലുള്ള ഡിജിറ്റല്‍ മാധ്യമ ശൃംഖലകള്‍ വളര്‍ന്ന് ആഗോളതലത്തില്‍ ഒരു രാജ്യത്തിന്‍റെ ജനസംഖ്യാ
വലുപ്പത്തോളം വ്യക്തികള്‍ അവയുടെ വിനിമയ ശൃംഖലയിലുണ്ടെന്ന് ഫാദര്‍ സ്രാമ്പിക്കല്‍ ചൂണ്ടിക്കാട്ടി.
അമേരിക്കക്കാരനായ മാര്‍ക്ക് സൂക്കര്‍ബര്‍ഗ്ഗ്. ആരംഭിച്ച ഫെയ്സ് ബുക്കിന്‍റെ വിനിമയ ശൃഖലയില്‍
ലോകജനസംഖ്യയുടെ 11 ശതമാനത്തോളംപേര്‍ കണ്ണിചേര്‍ന്നു കഴിഞ്ഞുവെന്നും, അതില്‍ അധികവും യുവാക്കളാണെന്നും
ഫാദര്‍ ശ്രാമ്പിക്കല്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ഡിജിറ്റല്‍ ശൃംഖലയിലൂടെ വിശാലമായൊരു
ലോകത്ത് വിന്യസിക്കുന്ന വ്യക്തികള്‍, സ്വന്തം അയല്‍ക്കാരനെയും അയല്‍പക്കവും മറന്നും അവഗണിച്ചും
ജീവിക്കുന്നുണ്ടെന്നും, അങ്ങനെ സ്വാര്‍ത്ഥതയുടെയും ഏകാന്തതയുടെയും ഒരാകാരം സൃഷ്ടിക്കുന്ന
വ്യക്തികള്‍ സമൂഹത്തിന് അപകടകരമാണെന്ന് പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധേയമാണെന്ന്,
ഫാദര്‍ ശ്രാമ്പിക്കല്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.