2011-01-26 17:10:42

തുല്ലീയ സെവ്വിക്കു വിട


പ്രശസ്ത യഹൂദ ലേഖികയും എഴുത്തുകാരിയുമായിരുന്ന തുല്ലീയ സെവ്വിയുടെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെ വഴി ഇറ്റലിയിലെ യഹൂദ്ദ സമിതിയുടെ അദ്ധ്യക്ഷന്‍ റെന്‍സ്സോ ഗത്തേഞ്യയ്ക്കയച്ച സന്ദേശത്തില്‍ ഇറ്റലിയിലെ യഹൂദസമൂഹത്തിന്‍റെ മുന്‍അദ്ധ്യക്ഷ കൂടിയായിരുന്ന സെവ്വിയുടെ ധാര്‍മ്മീകതയെ പ്രശംസിച്ച മാര്‍പാപ്പ ഇറ്റാലിയന്‍ സമൂഹത്തില്‍ സമാധാനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും മൂല്യങ്ങള്‍ പരിപോഷിപ്പിക്കാനും, ക്രൈസ്തവരും യഹൂദ്ദരും തമ്മിലുള്ള സംവാദം വളര്‍ത്താനും അവര്‍ നല്‍കിയ സംഭാവനകളും പ്രത്യേകം പരാമര്‍ശിച്ചു.
ജനുവരി ഇരുപത്തിരണ്ടാം തിയതി അന്തരിച്ച അവരുടെ മൃതസംസ്ക്കാര ചടങ്ങുകള്‍ ഇരുപത്തിനാലാം തിയതി തിങ്കളാഴ്ച റോമില്‍ നടന്നു.







All the contents on this site are copyrighted ©.