2011-01-26 18:53:30

ക്രിസ്തുവിലുള്ള അനുരഞ്ജനം
സഭൈക്യ പ്രസ്ഥാനത്തിന്‍റെ സത്ത


26 ജനുവരി 2011
ക്രിസ്തുവിലുള്ള അനുരഞ്ജനമാണ് യഥാര്‍ത്ഥത്തിലുള്ള സഭൈക്യ പ്രസ്ഥാനത്തിന്‍റെ സത്തയെന്ന് കര്‍ദ്ദിനാള്‍ കേര്‍ട്ട് കോക്ക്, ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് സഭൈക്യവാര സമാപനച്ചടങ്ങില്‍ പ്രസ്താവിച്ചു. ജനുവരി 25-ാം തിയതി ചൊവ്വാഴ്ച റോമന്‍ ചുവരിനു പുറത്തുള്ള വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കായില്‍ ക്രൈസ്തവൈക്യവാരത്തിന്‍റെ സമാപന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് എത്തിയ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്കും മറ്റ് വിശിഷ്ടാധിഥികള്‍ക്കും സ്വാഗതമാശംസിക്കവേയാണ് കര്‍ദ്ദിനാള്‍ കോക്ക് ഇപ്രകാരം പ്രസ്താവിച്ചത്. പ്രാര്‍ത്ഥനയില്‍ വളരുന്ന കൂട്ടായ്മയാണ് ക്രിസ്തുവിന്‍റെ മൗതിക ശരീരത്തിലുള്ള ഐക്യത്തിനും വിശ്വാസസാക്ഷൃത്തിനും പ്രചോദനമാകുന്നതെന്ന് കര്‍ദ്ദിനാള്‍ തന്‍റെ സ്വാഗതാശംസയില്‍ ഉദ്ബോധിപ്പിച്ചു.
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളിനോടനുബന്ധിച്ചാണ് സഭൈക്യവാര പരിപാടികളുടെ സമാപനം മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ റോമന്‍ ചുവരിനു പുറത്തുള്ള വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കായില്‍ നടത്തപ്പെട്ടത്.
ജര്‍മ്മനിയില്‍ നിന്നുമുള്ള ലൂതറന്‍ സഭാ പ്രതിനിധികള്‍, ക്രൈസ്തവ ദൈവശാസ്ത്ര കമ്മിഷന്‍റെ ആഗോളപ്രതിനിധികള്‍, കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍ റോമിലെ വിശ്വാസികള്‍ തീര്‍ത്ഥാടകര്‍ എന്നിങ്ങനെ ആയിരങ്ങള്‍ സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് സഭൈയ്ക്യത്തിനായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ മാര്‍പാപ്പ വചനപ്രഘോഷണം നടത്തി.
 







All the contents on this site are copyrighted ©.