2011-01-26 15:17:15

ആഗ്ലിക്കന്‍ സഭാംഗങ്ങള്‍ കത്തോലീക്കാ സഭയില്‍ പ്രവേശിക്കുന്നത് അപ്പസ്തോലീക പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍.


  ആഗ്ലിക്കന്‍ സഭാംഗങ്ങള്‍ കൂട്ടത്തോടെ കത്തോലീക്കാ സഭയിലേക്ക് പ്രവേശിക്കുന്നതിനു കാരണം വനിതാ മെത്രാന്‍മാരെ വാഴിക്കുന്നതിലുള്ള പ്രതിഷേധം മാത്രമല്ലെന്ന് ഇംഗ്ളണ്ടിലെ ബ്രന്‍റ്വുഡ് രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് മാക്മഹോന്‍. ആഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റ് സ്ഥാപിച്ചതോടെ കത്തോലീക്കാ സഭയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ആഗ്ലിക്കന്‍സഭാംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി ബിബിസി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. വനിതാ മെത്രാന്‍മാരെ നിയമിക്കുന്നതിനോടുള്ള എതിര്‍പ്പിനേക്കാള്‍ അപ്പസ്തോലിക പാബര്യത്തെ മാറ്റാന്‍ സഭാധികാരത്തിനവകാശമുണ്ടോ എന്ന ചോദ്യമാണ് ജനഹൃദയത്തിലെന്ന് ബിഷപ്പ് മാക്മഹോന്‍ അഭിപ്രായപ്പെട്ടു. കത്തോലീക്കാ സഭയിലേക്കു പ്രവേശിക്കുന്ന ആഗ്ലിക്കന്‍ സഭാംഗങ്ങള്‍ കത്തോലീക്കാ ദേവാലയങ്ങളില്‍തന്നെയായിരിക്കും ആരാധന നടത്തുന്നതെങ്കിലും റോമന്‍കത്തോലിക്കരോട് ഇടകലരാതെ ആഗ്ലിക്കന്‍ പാരമ്പര്യമനുസരിച്ചുള്ള പ്രാര്‍ത്ഥനാ ക്രമങ്ങള്‍ വ്യത്യസ്ത സമയക്രമമത്തില്‍ അനുഷ്ഠിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി. പുനരുത്ഥാന തിരുന്നാളിനോടനുബന്ധിച്ച് മുന്നൂറിലധികം പേരാണ് ആഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലീക്കാ സഭയിലേക്ക് പ്രവേശിക്കുന്നത്.







All the contents on this site are copyrighted ©.