2011-01-20 16:30:24

ഒറീസ്സായില്‍
പാസ്റ്റര്‍ കൊല്ലപ്പെട്ടു


20 ജനുവരി 2011
ഭാരതത്തില്‍ ക്രൈസ്തവ പീഡനത്തിന്‍റെ അതിരടയാളമായി നില്ക്കുന്ന ഒറീസ്സായില്‍ പ്രോട്ടസ്റ്റന്‍റ് പാസ്റ്റര്‍ കൊല്ലപ്പെട്ടു. ജനുവരി 11-ാം തിയതി ചെവ്വാഴ്ചയാണ് ഹിന്ദു-ക്രൈസ്തവ മൈത്രിക്കായും അനുരഞ്ജന ശ്രമങ്ങളിലും വ്യാപൃതനായിരുന്ന പാസ്റ്റര്‍ സോള്‍ പ്രധാന്‍, 49 ആണ് കാണ്ടമല്‍ ജില്ലയില്‍ത്തന്നെയുള്ള പക്കാലാ ഗ്രാമത്തില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്.
2008-ലെ കാണ്ടമല്‍ ആക്രമങ്ങളില്‍ വീടുകള്‍ നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനും, ഹൈന്ദവസഹോദരങ്ങളുമായുള്ള അനുരഞ്ജന ശ്രമങ്ങളിലും മാത്രം അവസാനംവരെ വ്യാപൃതനായിരുന്നു സോള്‍ പ്രധാനെന്ന്, ദുഃഖാര്‍ത്തയായ ഭാര്യ നിമിത, പോലീസിനോടും മധ്യമപ്രവര്‍ത്തകരോടും വെളിപ്പെടുത്തി. തീവ്രവാദികള്‍ പരത്തുന്ന ക്രൈസ്തവ-വിരുദ്ധ വ്യാജ-പ്രചരണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ ഇനിയും കാണ്ടമല്‍ ഒരു രണഭൂമിയായി മാറുമെന്ന്, പക്കാലാ ഗ്രാമത്തില്‍ സേവനമനുഷ്ഠിക്കുന്ന കത്തോലിക്കാ പുരോഹിതന്‍, മനോജ് നായക്ക് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
 







All the contents on this site are copyrighted ©.