2011-01-19 13:47:44

രണ്ടായിരത്തി പതിനൊന്നാമാണ്ട് രസതന്ത്രവര്‍ഷം


  രണ്ടായിരത്തി പതിനൊന്നാമാണ്ട് രസതന്ത്രത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘന തീരുമാനിച്ചു. ഐക്യരാഷ്ട്ര സംഘനയുടെ അറുപത്തിമൂന്നാമതു പൊതുയോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. മനുഷ്യനന്മയ്ക്ക് രസതന്ത്രം നല്‍കിയിരിക്കുന്ന സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് ഈ ശാസ്ത്രമേഖലയ്ക്കുവേണ്ടി ഒരുവര്‍ഷം ആചരിക്കണമെന്ന ആവശ്യമുന്നയിച്ചത് ഇത്യോപ്യയാണ്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനു രസതന്ത്രത്തിന്‍റെ ആവശ്യകത വെളിവാക്കുന്ന വിവിധ പരിപാടികള്‍ യുനെസ്ക്കോ (ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസക്കാരീക വിഭാഗം)ത്തിന്‍റെയും IUPACന്‍റെ(പൂര്‍ണ്ണ പ്രായോഗീക രസതന്ത്രത്തിന്‍റെ അന്താരാഷ്ട്ര സംഘടനയുടെ) യും നേതൃത്വത്തില്‍ നടത്താനും ഐക്യരാഷ്ട്ര സംഘന തീരുമാനിച്ചിട്ടുണ്ട്. നിലനില്‍ക്കുന്ന വികസനപദ്ധതികളുടെ പ്രചരണത്തിനുവേണ്ടിയുള്ള ഐക്യരാഷ്ട്ര സംഘടനാ ദശകത്തിന് ഇക്കൊല്ലം കൂടുതല്‍ പ്രാധാന്യം നല്‍കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. 2005 മുതല്‍ 2014 വരെയാണ് നിലനില്‍ക്കുന്ന വികസനപദ്ധതികളുടെ പ്രചരണത്തിനുവേണ്ടി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന ദശകം.







All the contents on this site are copyrighted ©.