2011-01-19 18:36:22

യുനെസ്കോയുടെ ഹായ്ത്തിയിലെ
സാന്ത്വന സാന്നിദ്ധ്യം


19 ജനുവരി 2011
ദുരന്തഭൂമിയായ ഹായ്ത്തിയുടെ പുനഃരുത്ഥാരണത്തിനായി ഇനിയും പരിശ്രമിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടയുടെ സാംസ്കാരിക വിഭാഗത്തിന്‍റെ, (യുനെസ്കോയുടെ) ഡയറക്ടര്‍ ജനറല്‍, ഇറീനാ ബൊക്കാവാ പ്രസ്താവിച്ചു.
ഹായ്ത്തി ദുരന്തത്തിന്‍റെ പ്രഥമ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി
12-ാം തിയതി പാരീസ്സില്‍ യുനെസ്ക്കോയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ ചടങ്ങിലാണ് അവര്‍ ഇപ്രകാരം പ്രസ്താവിച്ചത്.
ജനുവരി 20, 21 തിയതികളില്‍ പാരീസിലെ യുനെസ്കോയുടെ ആസ്ഥാനത്ത് നടത്തപ്പെടുന്ന ഒരു പ്രത്യേക സമ്മേളനത്തില്‍വച്ച്, ഹായ്ത്തിയുടെ
ഒരു വര്‍ഷത്തിനുശേഷമുള്ള പുനഃരുത്ഥാരണ പ്രവര്‍ത്തനങ്ങളെ,
വിശിഷ്യ വിദ്യാഭ്യാസ–സാംസ്കാരിക മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളെ, ഒരു അന്തര്‍ദേശീയ പ്രതിനിധി സംഘം വിലയിരുത്തുമെന്ന് യുനെസ്ക്കോയുടെ ഡയറക്ടര്‍ ജനറല്‍ ഇറീനാ ബൊക്കാവാ അറിയിച്ചു. ഹായ്ത്തിയുടെ വനോദസഞ്ചാര മന്ത്രാലയത്തിന്‍റെ തലവന്‍ മിഷേല്‍ ജീനും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും പാരീസില്‍ യുനെസ്ക്കോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ഹായ്ത്തിയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനഃരുത്ഥരിക്കുന്നതിനും യുനെസ്കോ ഇനിയും നൂതന പദ്ധതികള്‍ അവിഷ്ക്കരിക്കുമെന്ന് ബൊക്കാവാ അറിയിച്ചു.
ഹായ്ത്തിയുടെ സിറ്റാഡല്‍ സാന്‍ സൂസ്സിയില്‍ സംവിധാന ചെയ്തുവരുന്ന സുനാമി നിരീക്ഷണ സംവിധാനം, ദേശത്തിന്‍റെ മൊത്തമായ ജലസേചന പദ്ധതി, ദേശീയ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് ഹായ്ത്തിയുടെ പുരോഗതിക്കായി ഉടനെ യുനെസ്കോ ഏറ്റെടുക്കുന്ന പദ്ധതികളെന്നും പാരീസില്‍ നല്കിയ വാര്‍ത്താക്കുറിപ്പിലൂടെ ബൊക്കാവോ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.