2011-01-19 13:27:36

മുന്‍ ആഗ്ലിക്കന്‍ മെത്രാന്‍മാര്‍ക്ക് കത്തോലീക്കാ വൈദീകപട്ടം
 


വ്യക്തിഗത ഓര്‍ഡിനറിയേറ്റിന്‍റെ പ്രഥമ അധ്യക്ഷന്‍ റവ.കെയ്ത്ത് ന്യൂട്ട‍ണ്‍ അടക്കം മൂന്നു മുന്‍ ആഗ്ലിക്കന്‍ മെത്രാന്‍മാര്‍ കത്തോലീക്കാ സഭയില്‍ വൈദീകരായി അഭിഷേകം ചെയ്യപ്പെട്ടു. പതിനഞ്ചാം തിയതി ശനിയാഴ്ച ലണ്ടനിലെ വെസ്റ്റ് മിന്സ്റ്റര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ആര്‍ച്ച് ബിഷപ്പ് വിന്‍സെന്‍റെ് നിക്കോളാസിന്‍റെ മുഖ്യകാര്‍മ്മീകത്വത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ കെയ്ത്ത് ന്യൂട്ടണ്‍, ജോണ്‍ ബ്രോഡ്ഹസ്റ്റ്, ആന്‍ഡ്രൂ ബണ്‍ഹാം, എന്നീ മുന്‍ ആഗ്ലിക്കന്‍ മെത്രാന്‍മാരാണ് കത്തോലീക്കാ സഭയില്‍ വൈദീകപട്ടം സ്വീകരിച്ചത്. വിവാഹിതരായ ഈ മുന്‍മെത്രാന്‍മാര്‍ക്ക് വ്യക്തിഗത ഓര്‍ഡിനറിയേറ്റനുസരിച്ച് തങ്ങളുടെ വൈവാഹീക കുടുംബജീവിതം തുടരുവാന്‍ സാധിക്കും. ഓര്‍ഡിനറിയേറ്റിന്‍റെ പ്രഥമ അധ്യക്ഷനായി നിയമിതനായ റവ.കെയ്ത്ത് ന്യൂട്ടന് ഭാര്യയും മൂന്നുമക്കളുമുണ്ട്. റവ.കെയ്ത്ത് ന്യൂട്ടന്‍റെ ഭാര്യ ജില്ലും ഇക്കൊല്ലം ജനുവരി ഒന്നാം തിയതി അദ്ദേഹത്തോടൊപ്പം കത്തോലീക്കാ സഭയുമായി പൂര്‍ണ്ണഐക്യത്തിലേക്കു പ്രവേശിച്ചിരുന്നു.







All the contents on this site are copyrighted ©.