2011-01-19 13:50:40

മതങ്ങള്‍ നയതന്ത്രമേഖലയില്‍


അന്താരാഷ്ട്ര ബന്ധങ്ങളിലും, സംഘട്ടനങ്ങളുടെ നിയന്ത്രണത്തിലും പ്രതിരോധത്തിലും മതങ്ങള്‍ക്കുള്ള നിര്‍ണ്ണായക സ്ഥാനം പാശ്ചാത്യലോകം വൈകിയാണെങ്കിലും തിരിച്ചറിയുന്നുണ്ടെന്ന നിരീക്ഷണെ നടത്തിയത് ഈശോസഭാ വൈദീകന്‍ ഫാദര്‍ ലൂചിയാനോ ലരിവേരയാണ്. ഇശോസഭാവൈദീകരുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന ഇറ്റാലിയന്‍ ദ്വവാരികയായ ചിവിത്ത കത്തോലീക്കായില്‍ വിദേശ രാഷ്ടീയത്തെക്കുറിച്ചും അന്താരാഷ്ട്ര സാമ്പത്തീകമണ്ഡലത്തെക്കുറിച്ചും വിശകലനംചെയ്യുന്ന പംക്തിയിലാണ് അദ്ദേഹം തന്‍റെ ഈ നിരീക്ഷണം വെളിപ്പെടുത്തിയത്. മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും കുടുംബം വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ ഘടകങ്ങളുടെ വളര്‍ച്ചയ്ക്കും വേണ്ടി മികച്ച സംഭാവനകള്‍ നല്‍കുന്ന മതങ്ങള്‍ക്ക് യുദ്ധവും സംഘട്ടനങ്ങളും പരിഹരിക്കാനുള്ള ബഹുമുഖ നയതന്ത്ര ഘടനകളില്‍ പ്രാതിനിധ്യം നല്‍കണെമെന്ന ആവശ്യം ഉന്നയിച്ച അദ്ദേഹം മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല പീഢിപ്പിക്കപ്പെടുന്നതെന്നും ക്രൈസ്തവമതം ഭൂരിപക്ഷമുള്ള യൂറോപ്പില്‍പോലും മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു വിലക്കുന്നതുപോലെയുള്ള മതവിരുദ്ധ നിലപാടുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മതസ്വാതന്ത്ര്യത്തിനുവേണ്ടി അന്താരാഷ്ട്ര സമ്മര്‍ദ്ദം ആവശ്യപ്പെട്ടുകൊണ്ടു പരിശുദ്ധ സിംഹാസനം നടത്തുന്ന അഭ്യര്‍ത്ഥനകള്‍ യൂറോപ്പിന്‍റെ നയതന്ത്രമേഖലയില്‍ പരിഗണിക്കപ്പെടേണ്ടതാണെന്നും വ്യക്തമാക്കി. മതസ്വാതന്ത്ര്യാവകാശം ഉറപ്പുവരുത്തുന്ന വ്യക്തമായ മാനദണ്ഡങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ സ്ഥാപിക്കണെമെന്നും ഫാദര്‍ ലൂചിയാനോ ലരിവേര അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.