2011-01-19 14:00:19

ഒബാമയ്ക്ക് അമേരിക്കന്‍മെത്രാന്‍സംഘത്തിന്‍റെ പ്രശംസ


ക്യൂബയിലേക്കുള്ള യാത്രാനിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് അമേരിക്കന്‍ പ്രസിഡന്‍റിനെ അന്നാട്ടിലെ മെത്രാന്‍മാരുടെ സംഘം പ്രശംസിച്ചു. അമേരിക്കയിലെ കത്തോലീക്കാ മെത്രാന്‍മാരുടെ സമിതിയുടെ നീതിന്യായ വകുപ്പുവിഭാഗം അദ്ധ്യക്ഷന്‍ ബിഷപ്പ് ഹൊവാര്‍ഡ് ഹബാര്‍ഡ് ക്യൂബയിലേക്കുള്ള യാത്രാനിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തുന്നതിന് ഒബാമ സ്വീകരിച്ച നടപടികള്‍ മിതമാണെങ്കിലും പ്രധാനപ്പെട്ടതാണെന്ന് പതിനേഴാം തിയതി തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ ഒരുവാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ തമ്മിലുള്ള പരസ്പരസമ്പര്‍ക്കം വര്‍ദ്ധിക്കുന്നത് ക്യൂബയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും, മാനുഷീകാവകാശങ്ങളും മതസ്വാതന്ത്ര്യവും നേടിയെടുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂബയിലേക്കു യാത്ര ചെയ്യുന്നതിനും വാണിജ്യബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും നിയന്ത്രണം വയ്ക്കുന്നത് അന്നാട്ടിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതായിരുന്നു അമേരിക്കയിലെ കത്തോലീക്കാ മെത്രാന്‍മാരുടെ സമിതിയുടെ നിലപാട്.
ജനുവരി പതിനാലാം തിയതി വെള്ളിയാഴ്ചയാണ് ക്യൂബയിലേക്കുള്ള യാത്രാനിയന്ത്രണങ്ങള്‍ ലഘൂകരിച്ച കാര്യം ഒബാമ പ്രഖ്യാപിച്ചത്.







All the contents on this site are copyrighted ©.