2011-01-19 13:51:33

ഇന്ന് ലോകത്തില്‍ ഏറ്റവുമധികം പീഢിപ്പിക്കപ്പെടുന്നത് ക്രൈസ്തവരാണെന്ന് കര്‍ദ്ദിനാള്‍ കോച്ച്


ക്രൈസ്തവാക്യൈത്തിനു വേണ്ടിയുളള പ്രാര്‍ത്ഥനാവാരം ജനുവരി പതിനെട്ടാം തിയതി ചൊവ്വാഴ്ച ആരംഭിക്കുന്നതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് ക്രൈസ്തവാക്ക്യൈക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കേര്‍ട്ട് കോച്ച് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവാക്യം ഒരു മാനുഷീക പ്രയത്നത്തേക്കാളുപരിയായി ദൈവീകദാനമാണെന്നും പരിശുദ്ധാത്മാവ് ആരംഭിച്ച പ്രവര്‍ത്തനം അവിടുന്നുതന്നെ പൂര്‍ത്തിയാക്കുമെന്നു വിശ്വസിക്കുന്നതാണ് സഭക്യൈസംരംഭങ്ങളുടെ പ്രത്യാശയെന്നും കര്‍ദ്ദിനാള്‍ വിശദീകരിച്ചു. ക്രൈസ്തവര്‍ ഒന്നിച്ച് സുവിശേഷ സാക്ഷൃം നല്‍കുമ്പോള്‍ ലോകത്തില്‍ ക്രൈസ്തവ ശബ്ദത്തിനു വിശ്വാസ്യത വര്‍ദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ ലോകത്തില്‍ ക്രൈസ്തവര്‍ പലവിധത്തില്‍ പീഢിപ്പിക്കപ്പെടുന്നുണ്ടെന്നു വിശദീകരിച്ച അദ്ദേഹം വിശ്വാസത്തിന്‍റെ പേരില്‍ പീഢനങ്ങ‌ള്‍ സഹിക്കുന്നവരില്‍ എണ്‍പതുശതമാനവും ക്രൈസ്തവരാണെന്നും ചൂണ്ടിക്കാട്ടി. മതേതരത്വം വര്‍ദ്ധിച്ചുവരുന്ന സമൂഹത്തില്‍ സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇക്കാലത്തെ രക്തസാക്ഷികളുടെ രക്തം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ പൂര്‍ണ്ണഐക്യത്തിലേക്കു നയിക്കുമെന്ന പ്രത്യാശയില്‍, രക്തസാക്ഷികളുടെ സഭൈക്യം പ്രാര്‍ത്ഥനയില്‍ ജീവിക്കാനും ആഹ്വാനം ചെയ്തു.







All the contents on this site are copyrighted ©.