2011-01-19 13:28:39

ആഗ്ലിക്കന്‍ സഭാംഗങ്ങള്‍ക്കുവേണ്ടി വ്യക്തിഗത ഓര്‍ഡിനറിയേറ്റ് സ്ഥാപിതമായി


 ആഗ്ലിക്കന്‍ സഭാംഗങ്ങള്‍ക്ക് അവരുടെ പാരമ്പര്യവും ആരാധനാക്രമവും നിലനിര്‍ത്തിക്കൊണ്ട് കത്തോലീക്കാസഭയിലേക്ക് പൂര്‍ണ്ണഐക്യം സാധ്യമാക്കുന്ന പ്രഥമ വ്യക്തിഗത ഓര്‍ഡിനറിയേറ്റ് ജനുവരി പതിനഞ്ചാം തിയതി ശനിയാഴ്ചയ രൂപീകൃതമായി. ഓര്‍ഡിനറിയേറ്റിന്‍റെ പ്രഥമ അധ്യക്ഷനായി റവ.കെയ്ത്ത് ന്യൂട്ടനെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു.

2009 നവംബര്‍മാസം നാലാം തിയതി പ്രസിദ്ധീകരിക്കപ്പെട്ട ആഗ്ലിക്കനോരും ചെത്തിബുസ് എന്ന അപ്പസ്തോലീക കോണ്‍സ്റ്റിറ്റൂഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിബന്ധനകളനുസരിച്ചാണ് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം വാല്‍സിംഘാമിലെ നാഥയുടെ ഓര്‍ഡിനറിയേറ്റ് രൂപീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പുതിയ സഭാ പ്രവിശ്യയുടെ മധ്യസ്ഥന്‍ വാഴ്ത്തപ്പെട്ട കാര്‍ദ്ദിനാള്‍ ന്യൂമാനാണ്. രൂപതയോ വികാരിയാത്തോപ്പോലെയുള്ള സഭാ പ്രവിശ്യയുടെ ഒരു നവീന രൂപമാണ് വ്യക്തിഗത ഓര്‍ഡിനറിയേറ്റ്. ഓര്‍ഡിനറിയേറ്റിന്‍റെ അധ്യക്ഷന്‍ ഒരു കത്തോലീക്കാ മെത്രാനോ വൈദീകനോ ആകാം.







All the contents on this site are copyrighted ©.