2011-01-13 19:51:17

ഹായ്ത്തിക്ക്
അമേരിക്കന്‍ പിന്‍തുണഹായ്ത്തിക്ക്
അമേരിക്കന്‍ പിന്‍തുണ


12 ജനുവരി 2011
ഹായ്ത്തിയുടെ പുനഃനിര്‍മ്മിതിക്കായ് ഇനിയും പരിശ്രമിക്കണമെന്ന്,
അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് തിമോത്തി ഡോലന്‍ അഭ്യര്‍ത്ഥിച്ചു. മൂന്നു ലക്ഷത്തിലേറെ പേരുടെ ജീവനപഹരിക്കുകയും അതിലേറെപ്പേര്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്ത ഹായ്ത്തിയിലെ ഭീകര ദുരന്തത്തിന്‍റെ പ്രഥമ വാര്‍ഷീകാനുസ്മരണത്തോട് അനുബന്ധിച്ച് ഹായ്ത്തിയിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ലൂയി കെബ്രാവൂവിനയച്ച സന്ദേശത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.
ഭൂകമ്പത്തിന്‍റെ കെടുതിയില്‍ ഇനിയും വലയുന്ന ഹായ്ത്തിലെ ജനങ്ങള്‍ക്കും സഭയ്ക്കും അമേരിക്കയിലെ കത്തോലിക്കാ സമൂഹത്തിന്‍റെ പിന്‍തുണയും സഹായവും ദേശീയ മെത്രാന്‍ സമിതിയുടെ പേരില്‍, പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഡോലന്‍ വാഗ്ദാനം ചെയ്യുകയും, ജനുവരി 12-ാം തിയതി ഹായ്ത്തിയുടെ തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സില്‍ നടത്തിയ അനുസ്മരണച്ചടങ്ങിലേയ്ക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുകയും ചെയ്തു.







All the contents on this site are copyrighted ©.