2011-01-13 20:03:11

വത്തിക്കാന്‍റെ
നയതന്ത്രബന്ധങ്ങള്‍


12 ജനുവരി 2011
വത്തിക്കാന് 178 രാജ്യങ്ങളുമായ നയതന്ത്ര ബന്ധങ്ങളുണ്ടെന്ന്
വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് വെളിപ്പെടുത്തി.
ജനുവരി 10-ം തിയതി വത്തിക്കാനില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുമായി
വിവധ രാജ്യങ്ങളുടെ നയതന്ത്രപ്രിതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ പ്രസ്സ് ഓഫിസ് ഈ കണക്ക് വെളിപ്പെടുത്തിയത്.
നയതന്ത്ര പ്രതിനിധികളുള്ള രാജ്യങ്ങള്‍ക്കു പറമേ, യൂറോപ്യന്‍ യൂണിയനുമായും, മാള്‍ട്ടയുടെ മിലിട്ടറി ഭരണകൂടമായും, പലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനുമായും വത്തിക്കാന് നയതന്ത്ര ബന്ധങ്ങള്‍ ഉണ്ടെന്നും, ഒരു സ്ഥിരം നിരീക്ഷകനിലൂടെ ഐക്യരാഷ്ട്ര സംഘടനയില്‍ പരിശുദ്ധ സിംഹാസനം സന്നിഹിതമാണെന്നും, ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ പ്രസ്ഥാനങ്ങളിലും വത്തിക്കാന് പ്രാതിനിധ്യമുണ്ടെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധങ്ങള്‍ പരിശോധിക്കുമ്പോള്‍ 2010-ാമാണ്ട് ഏറെ ഫലവത്തായിരുന്നുവെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
ജെര്‍മ്മനിയിലെ സാക്സണി സംസ്ഥാനവുമായി നടത്തിയ ഉടമ്പടിയില്‍ ഏതാനും കത്തോലിക്കാ സ്കൂളുകളുടെ നിയമപരമായ അവസ്ഥയ്ക്ക് ഗവണ്‍മെന്‍റ് അംഗീകാരം നല്കുകയുണ്ടായി. വത്തിക്കാനുമായി നടത്തിയ മറ്റൊരു ധാരണാ-കരാറില്‍ ജര്‍മ്മനിയിലെ ഹാമ്പെര്‍ഗ്ഗ് യൂണിവേഴ്സിറ്റിയില്‍ ഒരു കത്തോലിക്കാ ദൈവശാസ്ത്ര വിദ്യാപീഠം സ്ഥാപിക്കുകയുണ്ടായി. ബോസ്നിയാ വത്തിക്കാനുമായി നടത്തിയ കരാറില്‍ കത്തോലിക്കരായ സൈനീകര്‍ക്ക് തുടര്‍ച്ചയായ ആത്മീയ ശുശ്രൂഷകള്‍ക്ക് അംഗീകാരം നേടുകയുണ്ടായി. വിയറ്റനാമുമായും നയന്ത്രബന്ധങ്ങള്‍ ആരംഭിക്കുന്നതിനുവേണ്ട പ്രാഥമിക നടപിടികള്‍ 2010-ല്‍ ആരംഭിച്ചു കഴിഞ്ഞു. ചാദ്, മലാവി, ഗാബോണ്‍ എന്നീ 3 ആഫ്രിക്കന്‍ രാജ്യങ്ങളുമായി വത്തിക്കാന്‍ പുതിയ നയതന്ത്ര ബന്ധങ്ങള്‍ സ്ഥിരീകരിച്ചതായും വാര്‍ത്താക്കുറിപ്പ് അറിയിച്ചു







All the contents on this site are copyrighted ©.