2011-01-13 19:58:26

മാറ്റമില്ലാത്ത സുവിശേഷം
മാറ്റം പ്രസരണരീതിയില്‍


12 ജനുവരി 2010
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടെ ആരംഭിച്ച നവസുവിശേഷവത്കരണ പദ്ധതി പുതിയ ചക്രവാളങ്ങള്‍ തേടുകയാണെന്ന്, ആര്‍ച്ചുബഷപ്പ് ഫിസിക്കേല്ലാ, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് റോമില്‍ പ്രസ്താവിച്ചു. ജനുവരി 11-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ മുഖപത്രം ഒസര്‍വത്തോരെ റൊമാനോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ല ഇപ്രകാരം പ്രസ്താവിച്ചത്. സമകാലീന യുഗത്തിന് ദൈവത്തെ കാണിച്ചുകൊടുക്കുകയായിരുന്നു 2-ാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ലക്ഷൃമെന്നും, ഒരിക്കലും മാറ്റമില്ലാത്ത സുവിശേഷസന്ദേശം പ്രസരണരീതികളില്‍ മാറ്റംവരുത്തി സമകാലീന ലോകത്തെ അറിയിക്കുന്നതാണ് നവസുവിശേഷവത്ക്കരണ പദ്ധതിയെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കെല്ലാ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
വചനത്തിന്‍റെ സംരക്ഷകയായ സഭ മനുഷ്യകുലത്തിന് ജീവിതയാത്രയില്‍ മാര്‍ഗ്ഗദീപമാണെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെ ഉദ്ദരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഫിസിക്കെല്ലാ തന്‍റെ കാഴ്ചപ്പാട് വ്യക്തമാക്കി. 2012-ാമാണ്ടില്‍ സമ്മേളിക്കാന്‍ പോകുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ പ്രമേയവും നവസുവിശേഷവത്ക്കരണമാണെന്നും, സഭയുടെ അസ്ഥിത്വത്തിന്‍റെ പ്രഥമ ലക്ഷൃമായ സുവിശേഷപ്രഘോഷണം, ആഗോളതലത്തില്‍ പ്രസക്തമാക്കാന്‍ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ദേശീയ മെത്രാന്‍ സമിതികളോട്ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കെല്ലാ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.