2011-01-12 18:43:06

ഹെയ്ത്തിക്ക് പാപ്പയുടെ സാന്ത്വനസന്ദേശം


 12 ജനുവരി 2011
ഹായ്ത്തിയുടെ ബാഹ്യമായ പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം,
സമൂഹീകവും മതാത്മകവുമായ കൂട്ടായ്മയും വളര്‍ത്തണമെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ സന്ദേശത്തില്‍ പ്രസ്താവിച്ചു.
ഹായ്ത്തിലുണ്ടായ ഭീകര ഭൂകമ്പത്തിന്‍റെ പ്രഥമ വാര്‍‍ഷീകാനുസ്മരണത്തോടനുബന്ധിച്ച്, വത്തിക്കാന്‍റെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള Cor Unum Pontifical Council-ന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് റോബര്‍ട്ട് സറാവഴി അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനംചെയ്തത്. കെടുതിയില്‍ മരണമടഞ്ഞവര്‍ക്കും ഇനിയും ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും മാര്‍പാപ്പ തന്‍റെ പ്രാര്‍ത്ഥനാ സഹായം നേരുകയും, അന്തര്‍ദേശീയ സമൂഹത്തോട് ഇപ്പോഴും ഭാവിയിലും ഹായ്ത്തിലെ ജനങ്ങള്‍ക്ക് തുണയായി നില്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഹായ്ത്തിയുടെ അത്മീയമദ്ധ്യസ്ഥയായ നിത്യസഹായ നാഥയുടെ സംരക്ഷയ്ക്ക്
നാടിനെയും ജനങ്ങളെയും സമര്‍പ്പിച്ചുകൊണട് മാര്‍പാപ്പ തന്‍റെ സന്ദേശം ഉപസംഹരിച്ചു.
പരിശുദ്ധ പിതാവിന്‍റെ പ്രതിനിധിയായിട്ടാണ് കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സറാ, ജനുവരി 10-ാം തിയതി ഹായിത്തിയിലെത്തിയത്. തലസ്ഥാന നഗരമായ പോര്‍ട്ടോ പ്രിന്‍സില്‍
ജനുവരി 12-ാം തിയതി ബുധനാഴ്ച ഭൂകമ്പത്തിന്‍റെ വാര്‍ഷികദിനത്തില്‍ അദ്ദേഹം സമൂഹബലിയര്‍പ്പിക്കുകയും പാപ്പയുടെ സന്ദേശം വായിക്കുകയും ചെയ്തു.
 







All the contents on this site are copyrighted ©.