2011-01-12 18:25:10

സമര്‍പ്പണജീവിതം
ഒരാത്മീയ ദൗത്യം


12 ജനുവരി 2011
സമൂഹങ്ങളില്‍ ജീവിക്കുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യേണ്ട ദൗത്യമാണ് സന്യാസസമര്‍പ്പണമെന്ന് ഭാരതത്തിലെ സന്യാസിനിമാരുടെ ദേശീയ സമിതി പ്രസ്താവിച്ചു.
ജനുവരി 11-ാം തിയതി ചൊവ്വാഴ്ച കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രാദേശിക കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ സമാപിച്ച ഭാരതത്തിലെ വിവിധ സന്യാസസഭകളുടെ മേജര്‍ സുപ്പീരിയേഴ്സിന്‍റെ (സന്യാസ ശ്രേഷ്ഠമാരുടെ)
46-ാം സമ്പൂര്‍ണ്ണ സമ്മേളനമാണ് ഇങ്ങനെ പ്രസ്താവിച്ചത്.
സമര്‍പ്പണജീവിതം, ഒരാത്മീയ ദൗത്യം – എന്നതായിരുന്നു നാലു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്‍റെ മുഖ്യപ്രമേയം. സമൂഹത്തില്‍ ഇന്ന് ഉയര്‍ന്നുവരുന്ന വെല്ലുവിളികളോടും ആവശ്യങ്ങളോടും ഉചിതമായി പ്രതികരിക്കുനുള്ള ആഴമായ ഉള്‍ക്കാഴ്ച സന്യസിനിമാര്‍ക്കു നല്കുകയായിരുന്നു സമ്മേളന ലക്ഷൃമെന്ന് സിസ്റ്റര്‍ പ്രസന്ന തട്ടില്‍, ദേശീയ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി..
സുവിശേഷമൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ ഭാരതീയ പശ്ചാത്തലത്തില്‍ സന്യാസജീവിതം ആഴപ്പെടുത്താനുള്ള ഒരു പദ്ധതികൂടെയായിരുന്നു ഈ ദേശീയ സമ്മേളനമെന്നും സിസ്റ്റര്‍ തട്ടില്‍ വ്യക്തമാക്കി. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 350 മേജര്‍ സുപ്പീരിയേഴ്സ്, സന്യാസ ശ്രേഷ്ഠമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജനുവരി 8-ാം തിയതി ശനിയാഴ്ച രാവിലെ ആരംഭിച്ച സമ്മേളനം, 11-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം സമാപിച്ചു







All the contents on this site are copyrighted ©.