2011-01-12 12:04:02

മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച പേപ്പല്‍ നിലപാടുകളെ അമേരിക്ക പിന്തുണയ്ക്കുന്നു.
 


 അടിസ്ഥാന മനുഷ്യാവകാശ സംരക്ഷണത്തെ സംബന്ധിച്ച മാര്‍പാപ്പയുടെ നിലപാടുകളോട് അമേരിക്ക പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് അമേരിക്കന്‍ സ്ഥാനപതി. ജനുവരി പത്താം തിയതി തിങ്കളാഴ്ച വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളോട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ശേഷം വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വത്തിക്കാനിലെ അമേരിക്കന്‍ സ്ഥാനപതി മിഖേല്‍ എച്ച് ദിയാസ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. മനുഷ്യാവകാര സംരക്ഷണത്തെയും മതസ്വാതന്ത്ര്യത്തെയും സംബന്ധിച്ച പേപ്പല്‍ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ദിയാസ് ഇറാക്കിലും ഈജിപ്തിലും നൈജീരിയായിലും ക്രൈസ്തവര്‍ക്കുനേരെ ഉണ്ടായ ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ബാരക്ക് ഒബാമ ആക്രമികളെ നീതിക്കു മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചുവെന്നും അഭിമുഖ മധ്യേ അനുസ്മരിച്ചു..







All the contents on this site are copyrighted ©.