2011-01-12 18:49:14

പോര്‍ട്ടോ പ്രിന്‍സില്‍
പുതിയ മെത്രാപ്പോലീത്ത


12 ജനുവരി 2011
ഭൂകമ്പ-വാര്‍ഷിക ദിനത്തില്‍ പാപ്പ ഹായ്ത്തിയിലെ പോര്‍ട്ടോ പ്രിന്‍സ് അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്തയെയും സഹായ മെത്രാനെയും നല്കി.
ഇപ്പോള്‍ ഹായ്ത്തിയിലെ ലെസ് കായെസ്സിലെ മെത്രാനായി സേവനമനുഷ്ഠിക്കുന്ന, ബിഷപ്പ് ഗ്വീരേ പൊളാര്‍ഡിനെയാണ്, ബനഡികട് 16-ാമന്‍ മാര്‍പാപ്പ പോര്‍ട്ടോ പ്രിന്‍സിലെ മെത്രാപ്പോലീത്തയായി നിയമിച്ചത്.
ഭൂകമ്പത്തില്‍ മരണമടഞ്ഞ ആര്‍ച്ചുബിഷപ്പ് ജോസഫ് സെര്‍ജ് മോയ്ത്തിന്‍റെ സ്ഥാനത്താണ് ബിഷപ്പ് ഗ്വീരേ പൊളാര്‍ഡ് മെത്രാപ്പോലീത്തയായി നിയമിതനായത്.
പോര്‍ട്ടോ പ്രിന്‍സിന്‍സ് അതീരൂപതയ്ക്ക് മാര്‍പാപ്പ ഒരു സഹായമെത്രാനെയും നല്കി..
അവിടത്തെ കത്തീദ്രല്‍ വികാരിയും ഹായ്ത്തിയിലെ കാരിത്താസിന്‍റെ ഡയറക്ടറുമായ, മോണ്‍സീഞ്ഞോര്‍ ഗ്ലാന്‍ഡാസ് എറിക്ക് മാരിയെയാണ് പാപ്പ സഹായമെത്രാനായി നിയമിച്ചത്.







All the contents on this site are copyrighted ©.