2011-01-10 18:04:22

സഭ ബുദ്ധിപൂര്‍വ്വകയായ
ഒരു അമ്മ


10 ജനുവരി 2011
കത്തോലിക്കാ സഭയെ ബുദ്ധിപൂര്‍വ്വകയായ ഒരു അമ്മയായി ലോകം വീക്ഷിക്കുന്നുവെന്ന് വത്തിക്കാനിലേയക്കുള്ള നയതന്ത്രപ്രതിനിധികളുടെ തലവന്‍ അലക്സാണ്ടര്‍ ലാന്‍സാ തന്‍റെ നന്ദിപ്രകടനത്തില്‍ പ്രസ്താവിച്ചു. ജനുവരി 10-ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കിനിലേയ്ക്കുള്ള വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ സമാപനത്തില്‍ മാര്‍പാപ്പയ്ക്ക് നന്ദി പറയുകയായിരുന്നു,
വത്തിക്കാനിലേയ്ക്കുള്ള അമേരിക്കയുടെ നയതന്ത്രപ്രതിനിധിയും, നയതന്ത്രപ്രതിനിധികളുടെ സംഘത്തലവനുമായ Dean of the Diplomatic Corps അലക്സാണ്ടര്‍ ലാന്‍സാ. ലോകത്ത് വളരേണ്ട ശാശ്വതമായ നീതി സ്നേഹത്തില്‍നിന്നും ഉതിരുന്നതാണ്, എന്ന മാര്‍പാപ്പയുടെ അഹ്വാനം ലോകം ശ്രവിക്കുന്നുണ്ടെന്നും അംഗീകരിക്കുന്നുണ്ടെന്നും പ്രസ്താവിച്ച അംമ്പാസിഡര്‍ ലാന്‍സാ, പലേയിടങ്ങളിലും പ്രകൃതിയോടു കാണിക്കുന്ന ക്രൂരതയെയും, നിയമവും നീതിയും പന്താടുന്ന വികലമായ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അപലപിച്ചു. സമാധാനം സാദ്ധ്യമാണെന്നും, സമാധാനം ഉടനടി ആര്‍ജ്ജിക്കേണ്ടതാണെന്നും നയതന്ത്ര പ്രതിനിധികളുടെ നാമത്തില്‍ പ്രസ്താവിച്ച യുഎസ് അംമ്പാസിഡര്‍ ലാന്‍സാ, ദൈവത്തിന്‍റെ കാരുണ്യം മനുഷ്യന്‍റെ ഇന്നത്തെ ദുരവസ്ഥയെക്കാള്‍ വലുതാണെന്ന് ലോകത്തെ പഠിപ്പിക്കുന്ന പരിശുദ്ധ പിതാവിന് നന്ദിയും ആശംസകളും നേര്‍ന്നുകൊണ്ട് തന്‍റെ കൃതജ്ഞത ഉപസംഹരിച്ചു.








All the contents on this site are copyrighted ©.