2011-01-10 19:05:46

മതസ്വാതന്ത്ര്യത്തിന്‍റെ വീക്ഷണത്തില്‍
ഒരു പുതിയ അദ്ധ്യായം


10 ജനുവരി 2011
മാര്‍പാപ്പ നയനതന്ത്രപ്രതിനിധികളോടു നടത്തിയ പ്രസ്താവം മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഗോള വീക്ഷണത്തില്‍ പുതിയൊരദ്ധ്യായമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി.
ജനുവരി 10-ാം തിയതി രാവിലെ വത്തിക്കാനില്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുമായി മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയോടു സംസാരിക്കുകയായിരുന്നു ഫാദര്‍ ലൊമ്പാര്‍ഡി. മത സ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാന്തസ്സിന്‍റെയും അതിരുകടന്ന ലംഘനം നടക്കുന്ന രാഷ്ട്രങ്ങളെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രത്യക്ഷമായും പരോക്ഷമായും ചോദ്യചെയ്യുകയും,
170-ലേറെ ചെറുതും വലുതുമായ രാഷ്ട്രങ്ങളുടെ അമ്പാസിഡര്‍മാരോട് മത സ്വാതന്ത്ര്യവും മനുഷ്യാന്തസ്സും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സഭയുടെ അടസ്ഥാനപരമായ നിലപാട് ഇതോടെ മാര്‍പാപ്പ നേരില്‍ പ്രസ്താവിച്ചുവെന്ന് വത്തിക്കാന്‍റെ വക്താവ് അറിയിച്ചു.







All the contents on this site are copyrighted ©.