2011-01-10 18:51:48

ദുരന്തത്തിന്‍റെ
ഓര്‍മ്മകളുമായി ഹായ്ത്തി


10 ജനുവരി 2010
ഭീകര ഭൂകമ്പത്തിന്‍റെ പ്രഥമ വാര്‍ഷികത്തില്‍ വത്തിക്കാന്‍റെ പ്രതിനിധി ഹായ്ത്തിയിലെത്തി. വത്തിക്കാന്‍റെ ഉപവി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്ന Cor Unum Pontifical Council-ന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറായാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി ജനുവരി 10-ാം തിയതി തിങ്കളാഴ്ച ഹായ്ത്തിയിലെത്തിയത്. ജനുവരി 11-ാം തിയതി ചൊവ്വാഴ്ച, കര്‍ദ്ദിനാള്‍ സറാ, ഹായ്ത്തിയുടെ പ്രസിഡന്‍റ് റെനേ പ്രിവാളുമായി കൂടിക്കാഴ്ച നടത്തും.
രണ്ടര ലക്ഷത്തോളംപേരുടെ മരണത്തിനിടയാക്കുകയും അതിലേറെപ്പേരെ ഭവന രഹിതരാക്കുകയും ചെയ്ത ഹായ്ത്തിയുടെ ദുരന്തത്തിന്‍റെ പ്രഥമ വാര്‍ഷികദിനമായ ജനുവരി 12-ാം തിയതി ബുദ്ധനാഴ്ച ഹായിത്തിലെ
ആക്രേ പാര്‍ക്കില്‍ നടത്തപ്പെടുന്ന അനുസ്മരണചടങ്ങില്‍ കര്‍ദ്ദിനാള്‍ സറാ മുഖ്യകാര്‍മ്മികനായി സമൂഹബലിയര്‍പ്പിക്കുയും മാര്‍പാപ്പയുടെ സന്ദേശം ദിവ്യബലിമദ്ധ്യേ വായിക്കുകയും ചെയ്യും. രാജ്യത്തിന്‍റെ ദുരന്തത്തില്‍ സഹായഹസ്തവുമായി എത്തിയവര്‍ക്ക് നന്ദിപറയുന്നതിനും വത്തിക്കാന്‍റെ പേരില്‍ നടത്തപ്പെടുന്ന ഉപവിപ്രവര്‍ത്തനങ്ങളുടെ പുതിയ ഘട്ടങ്ങള്‍ പരിശോധിക്കുന്നതിനുമായിട്ടാണ് തന്‍റെ സന്ദര്‍ശമെന്ന് കര്‍ദ്ദിനാള്‍ സറാ
ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
 







All the contents on this site are copyrighted ©.