2010-12-30 19:12:34

മാര്‍പാപ്പയുടെ
പുതുവത്സര പരിപാടികള്‍


30 ഡിസംമ്പര്‍ 2010
ഡിസംമ്പര്‍ 31-ാം തിയതി വെള്ളിയാഴ്ച, വര്‍ഷാവസാന ദിനം, ഇറ്റലിയിലെ പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് പരിശുദ്ധ പിതാവ്,
ബനഡിക്ട് 16-ാമ്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സാഘോഷമായ സായാഹ്നപ്രാര്‍ത്ഥന വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ നടത്തപ്പെടും.
പരിശുദ്ധ ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കുന്ന സാഹാഹ്നപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ഒരു വര്‍ഷക്കാലത്തെ ദൈവീകനന്മകള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട്,
Te Deum, ദൈവമേ ഞങ്ങള്‍ അങ്ങെ വാഴ്ത്തുന്നു, എന്ന പരമ്പരാഗതമായ സ്തോത്രഗീതം ആലപിക്കുകയും, മാര്‍പാപ്പ നല്കുന്ന ദിവ്യകാരുണ്യാശിര്‍വ്വാദത്തോടെ സായാഹ്നപ്രാര്‍ത്ഥന സമാപിക്കുകയും ചെയ്യും.
ജനുവരി ഒന്നാം തിയതി ദൈവമാതൃത്വ മഹോത്സവും
44-മത് വിശ്വശാന്തിദിനാചരണവും
2011- ജനുവരി 1-ാം തിയതി ശനിയാഴ്ച, പ്രാദേശിക സമയം രാവിലെ 10-ന്
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയര്‍പ്പണവും, വചനപ്രഘോഷണവും വിശ്വശാന്തിദിന സന്ദേശപ്രഖ്യാപനവും നടക്കും. മതസ്വാതന്ത്യം വിശ്വശാന്തിക്ക്...., എന്നതാണ് മാര്‍പാപ്പ നല്കുന്ന ഈ പുതുവത്സരത്തിലെ സമാധാന സന്ദേശം. അന്തര്‍ദേശിയ സമ്മേളനത്തിനെത്തിയിട്ടുള്ള Puveri Cantores യുവഗായകര്‍ മാര്‍പാപ്പയുടെ പുതുവത്സരാഘോഷ പരിപാടികള്‍ക്ക് ഗാനങ്ങള്‍ ആലപിക്കുമെന്നത് ഒരു സവിശേഷതയായിരിക്കും.







All the contents on this site are copyrighted ©.