2010-12-30 19:08:51

ഗാനശുശ്രൂഷ ദൈവത്തിനും
സഹോദരങ്ങള്‍ക്കുമുള്ള സേവനം


30 ഡിസംമ്പര്‍ 2010
ഗാനശുശ്രൂഷ ഒരു സേവനമാണ്, അത് ദൈവത്തിനും സഹോദരങ്ങള്‍ക്കുമുള്ള സേവനമാണെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ പ്രസ്താവിച്ചു.
ഡിസംമ്പര്‍ 30-ാം തിയതി വ്യാഴാഴ്ച രാവിലെ Puveri Cantores എന്ന യുവഗായകരുടെ അന്തര്‍ദേശിയ സമ്മേളനത്തിനെത്തിയവരുമായി വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
ദേവാലയങ്ങളില്‍ ഗാനശുശൂഷയ്ക്ക് നേതൃത്വം നല്കുന്നവര്‍ സ്വയം ദൈവത്തെ സ്തുതിക്കുക മാത്രമല്ല, മറ്റുള്ളവരുടെയും ഹൃദയങ്ങള്‍ ദൈവത്തിലേയ്ക്കുയര്‍ത്തുവാന്‍ സാഹായിക്കുന്നുവെന്ന് മാര്‍പാപ്പ അനുസ്മരിപ്പിച്ചു. ഗാനാലാപനം സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ഒരു പ്രകടനമാണെന്നു പ്രസ്താവിച്ച മാര്‍പാപ്പ, ശുദ്ധസംഗീതം ദൈവത്തിന്‍റെ നമ്മേടുള്ള സ്നേഹത്തിന്‍റെയും നമുക്കു ദൈവത്തോടുള്ള സ്നേഹത്തിന്‍റെയും പ്രതീകമാണെന്നും പ്രസ്താവിച്ചു. ഈ ഭൂമിയില്‍ നാം നിര്‍വ്വഹിക്കുന്ന എളിയ ഗാനശുശ്രൂഷകള്‍ എല്ലാ ആരാധനക്രമങ്ങളുടെയും പരമ ലക്ഷൃവും, സകല മാലാഖമാരും വിശുദ്ധരും ഒന്നുചേര്‍ന്നു സ്തുതിക്കുന്ന സ്വര്‍ഗ്ഗീയ ആരാധനയുടെ മുന്നാസ്വാദനമായിക്കാണണമെന്ന് മാര്‍പാപ്പ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ യുവഗായകരോട് അഭ്യര്‍ത്ഥിച്ചു.

പത്താം പിയൂസ് മാര്‍പാപ്പയാണ് 1903-ല്‍ തന്‍റെ പ്രത്യേക താല്പര്യത്തിലും അധികാരത്തിലും ആരാധനക്രമ ശുശ്രൂഷയ്ക്കായി Puveri Cantores എന്നന ഗായകസംഘം ആദ്യമായി രൂപീകരിച്ചത് (motu proprio, Tra le sollecitudini 1903). പാപ്പായുടെ ഈ ആഗ്രഹവും മാതൃകയും മാനിച്ചുകൊണ്ട് പല യൂറോപ്യന്‍ രാജ്യങ്ങളിലും Puveri Cantores രൂപീകൃതമായി. 1944-ല്‍ പാരീസില്‍ ഫാദര്‍ ഫെര്‍നാന്‍ഡ് മയിലെറ്റ്, ക്രിസ്ത്യന്‍ രൂപീകരിണത്തിന്‍റെയും ആരാധനക്രമശുശ്രൂഷയുടെ ഒരു പ്രേഷിത പ്രവര്‍ത്തന ആശയവുമായി 300 കുട്ടികളുടെ ഒരു ഗായക സംഘത്തിന് രൂപംനല്കി.
1947-ല്‍ Puveri Cantores സംഘടയുടെ പ്രഥമ അന്തര്‍ദേശിയ സമ്മേളനം പാരീസില്‍ നടത്തപ്പെട്ടു. തുടര്‍ന്ന് 1947-ലും 1951-ലുമായി രണ്ടു സമ്മേളനങ്ങള്‍ റോമില്‍ നടത്തപ്പെടുകയുണ്ടായി. 1965-ല്‍ വത്തിക്കാന്‍ ഇതിനെ ഒരു സഭാ പ്രസ്ഥാനമായി അംഗീകരിക്കുകയും അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധികാരത്തിന്‍ കീഴില്‍ കൊണ്ടുവരികയും ചെയ്തു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം, 2001-ല്‍ സംഘടയുടെ ക്രമീകരണങ്ങള്‍ വത്തിക്കാന്‍ പുനഃപരിശോധിച്ച് പെണ്‍കുട്ടികള്‍ക്കും അംഗത്വം നല്കി. ആരാധനക്രമ ശ്രുശ്രൂഷയ്ക്കൊപ്പം കുട്ടികളുടെ സ്വഭാവരൂപീകരണം, ക്രിസ്തീയ മൂല്യങ്ങളിലുള്ള അവരുടെ വളര്‍ച്ച എന്നിവയും സംഘടയുടെ ലക്ഷൃങ്ങളില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.
ഇപ്പോള്‍ 35 രാജ്യങ്ങളിലായി 40,000-ല്‍പ്പരം യുവഗായകരുള്ള ഈ സഭാസംരഭത്തിന്‍റെ പ്രസിഡന്‍റ് പോളണ്ടുകാരനായ ഫാദര്‍ റോബര്‍ട്ട് തയരാല ആണ്. ഇന്ത്യയില്‍ ബോംബെ അതിരൂപത കേന്ദ്രീകൃതമായി Puveri Cantores-ന്‍റെ ഒരു സംഘം സജീവമാണ്.







All the contents on this site are copyrighted ©.