2010-12-29 17:28:53

ദൈവസ്നേഹം പകര്‍ന്നുകൊടുക്കുക
സഭാദൗത്യം


29 ഡിസംമ്പര്‍ 2010
ജനപദങ്ങള്‍ക്ക് ദൈവസ്നേഹം പകര്‍ന്നുകൊടുക്കാന്‍ സഭയ്ക്ക് ഇനിയും വിപുലമായ പ്രേഷിതജോലിയുണ്ടെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ്സിനു നല്കിയ കത്തില്‍ പ്രസ്താവിച്ചു.
വിശ്വാസ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാല്‍ ഐവാന്‍ ഡയസിനെ, വിയറ്റ്നാമിലെ സഭയുടെ ജൂബിലിയാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള, തന്‍റെ പ്രത്യേക സ്ഥാനപതിയായി നിയോഗിച്ചുകൊണ്ട്, ഡിസംസംബര്‍ 21-ാം തിയതി നല്കിയ കത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രതിപാദിച്ചത്.
മനുഷ്യാവതാരംവഴി മനുഷ്യകുലത്തിന്‍റെ സാമൂഹികവും സാംസ്കാരികവുമായ മണ്ഡലങ്ങളില്‍ സഹവസിച്ച് ഇണങ്ങിച്ചേര്‍ന്ന ക്രിസ്തുവിന്‍റെ മനോഭാവത്തോടെ സുവിശേഷവത്ക്കരണ ജോലി വിയറ്റ്നാമില്‍ ഇനിയും തുടരണമെന്ന് മാര്‍പാപ്പ കത്തിലൂടെ ആഹ്വാനംചെയ്തു. വിയറ്റ്നാമിലെ രണ്ടു പ്രഥമ സഭാ പ്രവിശ്യകളുടെ സ്ഥാപനത്തിന്‍റെ 350-ാം വാര്‍ഷികവും, ദേശീയ മെത്രാന്‍ സമിതിയുടെ രൂപീകരണത്തിന്‍റെ 50-ാം വര്‍ഷികാഘോഷങ്ങളുടെയും സമാപനച്ചടങ്ങിലേയ്ക്കാണ് മാര്‍പാപ്പ കര്‍ദ്ദിനാള്‍ ഐവാന്‍ ഡയസിനെ ചുമതലപ്പെടുത്തിയത്. ലവാങ്ങിലെ ദൈവമാതാവിന്‍റെ ദേവാലയത്തില്‍ 2011 ജനുവരി 4 മുതല്‍ 6-വരെ തിയതികളിലാണ് ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികള്‍ നടത്തപ്പെടുന്നത്.







All the contents on this site are copyrighted ©.