2010-12-28 14:02:08

ക്രിസ്തുവിന്‍റെ ജനനം മനുഷ്യജീവിതത്തിനര്‍ത്ഥം പകരുന്നു- റഷ്യന്‍ പാത്രിയാര്‍ക്കീസ്


ഓരോ മനുഷ്യവ്യക്തിയുടെയും ജീവിതസത്യം പ്രതിഫലിക്കുന്ന മഹാരഹസ്യമാണ് തിരുപ്പിറവിയെന്നും ക്രിസ്തുവിന്‍റെ ജനനമാണ് മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തിന്‍റെ അര്‍ത്ഥവും സത്തയും വെളിപ്പെടുത്തിക്കൊടുക്കുന്നതെന്നും പാത്രിയാര്‍ക്കീസ് തന്‍റെ ക്രിസ്തുമസ് സന്ദേശത്തില്‍ രേഖപ്പെടുത്തി. രക്ഷാകരപാതയിലുള്ള മനുഷ്യന്‍റെ യാത്ര ദൈവസ്വരത്തിന് അവന്‍ നല്‍കുന്ന പ്രത്യുത്തരത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കിയ പാത്രിയാര്‍ക്കീസ് ദൈവത്തിനു സ്തുതിനല്‍കേണ്ടത് പ്രാര്‍ത്ഥനകളാലും ഗീതകങ്ങളാലും മാത്രമല്ല സഭയുടെയും സമൂഹത്തിന്‍റെയും ഉന്നമനത്തിനും അപരന്‍റെ നന്മയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തികളിലൂടെയുമാണെന്ന് വിശദീകരിച്ചു. ഐക്യദാര്‍ഢ്യത്തോടെയുള്ള സാമൂഹ്യ പൊതുപ്രവര്‍ത്തനങ്ങള്‍ സ്വാര്‍ത്ഥത വെടിഞ്ഞ് രക്ഷകനില്‍ നിന്നുകൈക്കൊണ്ട സ്നേഹത്തിന്‍റെ കല്പന പ്രകാരം ജീവിക്കാന്‍ സഹായകമാകുമെന്നും ജനങ്ങള്‍ തമ്മിലുള്ള ഐക്യം പ്രതിസന്ധികളുടെ നിമിഷങ്ങളില്‍ മാത്രമായി ഒതുങ്ങിപോകരുതെന്നും പാത്രിയാര്‍ക്കീസ് സന്ദേശത്തല്‍ പ്രസ്താവിച്ചു.
 







All the contents on this site are copyrighted ©.