2010-12-23 19:45:11

വൈരുദ്ധ്യങ്ങളുടെ ലോകത്ത്
ശാന്തിയുമായ് ക്രിസ്തുമസ്


23 ഡിസംമ്പര്‍ 2010
ക്രിസ്തുമസ്സിന്‍റെ തിളക്കം സമൂഹത്തിലെ വൈരുദ്ധ്യങ്ങളെ തെളിയിച്ചു കാട്ടുന്നുവെന്ന് ക്രൈസ്തവ സഭകളുടെ ആഗോ‌ള സമിതി...World Council of Churches. WCC-യുടെ ജനറല്‍ സെക്രട്ടറി അയച്ച ഒലിവ് ഫിക്സേ ത്വയിത്ത് ക്രിസ്തുമസ്സ് സന്ദേശത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.
ദാരിദ്ര്യത്തിന്‍റെയും സമ്പത്തിന്‍റെയും, അനീതിയുടെയും നീതിയുടെയും, മര്‍ദ്ദനത്തിന്‍റെയും സ്വാതന്ത്യത്തിന്‍റെയും ഭീകരമായ വൈരുദ്ധ്യങ്ങള്‍ യേശുവിന്‍റെ കാലത്തെന്നപോലെ ഇന്നും സമൂഹത്തില്‍ നടമാടുന്നുവെന്ന് സന്ദേശം ചൂണ്ടിക്കാട്ടി. ലോകത്ത് നീതിനിഷ്ഠമായ സമാധാനം സംലബ്ധമാകണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. പിറവിയുടെ ആദ്യ സംഭവങ്ങളിലൂടെ രക്ഷാകരപദ്ധതി വീണ്ടും ഓര്‍മ്മിക്കപ്പെടുമ്പോള്‍, മനുഷ്യഹൃദയങ്ങളും മനസ്സുകളും നവീകൃതമാവട്ടെയെന്ന് WCC –യുടെ ജനറല്‍ സെക്രട്ടറി ഓലവ് ഫിക്സേ ത്വയിത്ത് സന്ദേശത്തിലൂടെ ആശംസിച്ചു.
ക്രിസ്തുമസ്സ് മഹോത്സവത്തിലൂടെ ഉന്നതങ്ങളില്‍ ദൈവത്തിന് സ്തുതിയര്‍പ്പിച്ചുകൊണ്ട്, ലോകത്ത് സമാധാനം സ്ഥാപിക്കുവാനായി നമ്മുടെ ജീവിതങ്ങളെ പുനഃസമര്‍പ്പിക്കണമെന്നും, ജനറല്‍ സെക്രട്ടറി, ഫിക്സേ ത്വയിത്ത് ആശംസിച്ചു.







All the contents on this site are copyrighted ©.