23 ഡിസംമ്പര്‍ 2010 ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ക്രിസ്തുമസ്സ് പരിപാടികള്‍ തത്സമയം
സംപ്രേക്ഷണം ചെയ്യപ്പെടും. ക്രിസ്തുമസ് ദിനങ്ങളില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള
എല്ലാ ആരാധനക്രമ പരിപാടികളും, ഊര്‍ബി എത് ഓര്‍ബി...പട്ടണത്തിനും ലോകത്തിനുമായി എന്ന സന്ദേശവും
പുതുവത്സര പരിപാടിയും ഇന്‍റര്‍നെറ്റിലൂടെ ലോകവ്യാപകമായി തത്സമയം ദൃശ്യമാകുമെന്ന് വത്തിക്കാന്‍റെ
വക്താവ് വെളിപ്പെടുത്തി. Vatican Radio, Pope2you, Pontifical Council for Social Communications
എന്നീ സൈറ്റുകളിലൂടെയാണ് തത്സമയ സംപ്രേക്ഷണം ചെയ്യപ്പെടുന്നതെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍
അറിയിച്ചു. പരിപാടികളുടെ ഇംഗ്ളിഷ്, സ്പാനിഷ്, ജെര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് പരിഭാഷ
ട്രാക്കുകളും ഉടനടി ലഭ്യമാണെന്നതും ഈ സംപ്രേക്ഷണത്തിന്‍റെ പ്രത്യേകതയാണ്.