2010-12-23 19:54:07

 ജീസസ് യൂത്ത് സമ്മേളനം
കൊച്ചിയില്‍


23 ഡിസംമ്പര്‍ 2010
ജീസസ് യൂത്തിന്‍റെ രജതജൂബിലി അന്തര്‍ദേശീയ സമ്മേളനം കൊച്ചിയില്‍ ആരംഭിക്കുന്നു. കേരളത്തില്‍ പിറവിയെടുത്ത്, പിന്നീട് 25-ഓളം രാജ്യങ്ങളില്‍ സജീവമായ കത്തോലിക്കാ യുവജന പ്രസ്ഥാനം ജീസസ് യൂത്തിന്‍റെ രജതജൂബിലി സമാപനത്തോടനുബന്ധിച്ചുള്ള അന്തര്‍ദേശിയ സമ്മേളനം കാക്കനാട്ട് രാജഗിരി വാലിയില്‍ ഡിസംബര്‍ 28-ന് വിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ് ഉത്ഘാടനംചെയ്യും.
ജനുവരി 1-ാം തിയതിവരെ നീണ്ടുനില്ക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയ്ക്കു പുറത്തുനിന്നും ഇരുപതിനായിരത്തില്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും.
757 വൈദികരും, 918 സന്യാസിനികളും, 3160 കുടുംബങ്ങളും, 12,300 യുവജനങ്ങളും, 500 കുട്ടികളും, 1100 കുഞ്ഞുങ്ങള്‍ ഇതിനകം റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്ന് ജീസസ് യൂത്ത് കേരള ആനിമേറ്റര്‍, ഫാദര്‍ ഷിബു കൊച്ചിയില്‍ അറിയിച്ചു. കാക്കാനാടു ഭാഗത്തുള്ള ഭവനങ്ങളിലാണ് വിദേശത്തുനിന്നുമെത്തുന്ന പ്രതിനിധി സംഘങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നതെന്നും, റെക്സ് ബന്‍ഡിന്‍റെ നേതൃത്വത്തിലുള്ള 200-അംഗ ഗായകസംഘം ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുമെന്നും സമ്മേളനത്തിന്‍റെ ജനറല്‍ കണ്‍വീനര്‍ മനോജ് സണ്ണി കൊച്ചിയിലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 







All the contents on this site are copyrighted ©.