2010-12-18 14:33:10

രാഷ്ട്രങ്ങള്‍ വ്യക്തികള്‍ക്ക് മതസ്വാതന്ത്ര്യം അനുവദിക്കുന്നതോടൊപ്പം സാമൂഹ്യജീവിതത്തില്‍ മതസമൂഹങ്ങളുടെ സ്ഥാനവും അംഗീകരിക്കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ.


18.12.10.

ഡിസംബര്‍ പതിനേഴാം തിയതി വ്യാഴാഴ്ച വത്തിക്കാനിലെ പുതിയ ഇറ്റാലിയന്‍ സ്ഥാപതിയുടെ ഔദ്യോഗീക സാക്ഷിപത്ര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. മത സ്വാതന്ത്ര്യം ഒരുവ്യക്തിയുടെ മാത്രം അവകാശമല്ലെന്നും കുടുംബങ്ങളുടെയും സാമൂഹീക കൂട്ടായ്മകളുടെയും സഭയുടെയും അടിസ്ഥാനാവകാശമാണതെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. ജനങ്ങളുടെ മതസ്വാതന്ത്ര്യത്തിനും ധാര്‍മ്മീകയ്ക്കും വിലങ്ങുവച്ചുകൊണ്ട് യഥാര്‍ത്ഥവികസനം ഒരു രാജ്യത്തും സാധ്യമല്ലെന്ന് എടുത്തു പറഞ്ഞ മാര്‍പാപ്പ, പൊതു സ്ഥലങ്ങളില്‍ കുരിശോ മറ്റു വിശ്വാസ പ്രതീകങ്ങളോ വയ്ക്കുന്നതു വിലക്കുന്ന നടപടിയെ വിമര്‍ശിക്കുകയും ചെയ്തു. വിശ്വാസത്തിന്‍റെ പേരില്‍ പീഢിപ്പിക്കപ്പെടുന്നവരെ സഹായിക്കാന്‍ ഇറ്റാലിയന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കണമെന്നും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ഫ്രാന്‍ചെസ്ക്കോ മരിയ ഗ്രേക്കോയാണ് വത്തിക്കാനിലെ പുതിയ ഇറ്റാലിയന്‍ സ്ഥാനപതി







All the contents on this site are copyrighted ©.