2010-12-18 14:34:33

ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി കോട്ടപ്പുറം രൂപതാദ്ധ്യക്ഷന്‍


18.12.10.

2006 മുതല്‍ വരാപ്പുഴ അതിരൂപതയുടെ സഹമെത്രാനായി സേവനമനുഷ്ഠിക്കുകയായിരുന്ന ബിഷപ്പ് കാരിക്കശ്ശേരിയെ ഡിസംബര്‍ പതിനെട്ടാം തിയതി ശനിയാഴ്ചയാണ് മാര്‍പാപ്പ കോട്ടപ്പുറം രൂപതയുടെ അദ്ധ്യക്ഷനായി നിയമിച്ചത്. വരാപ്പുഴ അതിരൂപതയിലെ കര്‍ത്തേടം ഇടവകാംഗമായ അദ്ദേഹം 1973ലാണ് വൈദീകപട്ടം സ്വീകരിച്ചത്. രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ച അദ്ദേഹം തുടര്‍ന്ന് അതിരൂപതാ മൈനര്‍ സെമിനാരി റെക്ടറായും രൂപതയുടെ വികാരി ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 നവംബര്‍ ഇരുപത്തയഞ്ചാം തിയതി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ച അദ്ദേഹത്തെ അതേവര്‍ഷം ഡിസംബര്‍ ഇരുപത്തയെട്ടാം തിയതി ഡാനിയേല്‍ അച്ചാരുപറമ്പില്‍ മെത്രാപ്പോലീത്തായാണ് മെത്രാനായി അഭിഷേകം ചെയ്തത്.







All the contents on this site are copyrighted ©.