2010-12-18 14:31:04

ചൈനീസ് ഭരണകൂടം ജനങ്ങളുടെ മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നുവെന്ന് പരിശുദ്ധ സിംഹാസനം.


18.12.10.

ചൈനീസ് ഭരണകൂടം ചൈനയിലെ ഔദ്യോഗീക സഭാംഗങ്ങളുടെ എട്ടാം പെതുസമ്മേളനം ഡിസംബര്‍മാസം ഏഴാം തിയതി മുതല്‍ ഒന്‍പതാം തിയതിവരെ നടത്തുകയും അതില്‍ ചൈനയിലെ രഹസ്യസഭാംഗങ്ങളെ നിര്‍ബ്ബന്ധിച്ച് പങ്കെടുപ്പിക്കുകയും ചെയ്തതിനോട് പ്രതികരിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം പുറത്തിറക്കിയ ഔദ്യോഗീക പ്രസ്താവനയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളെ തങ്ങളുടെ മനസ്സാക്ഷിക്കു വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത് മാനുഷീകവകാശങ്ങളുടെയും മനുഷ്യാന്തസ്സിന്‍റെ തന്നെയും ധ്വംസനമാണെന്നും അത് ഭരണകൂടത്തിന്‍റെ ഭയത്തിന്‍റെയും ദൗര്‍ബ്ബല്യത്തിന്‍റെയും അടയാളമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. ചൈനീസ് ഭരണകൂടം അനൗദ്ധ്യോഗീകമായി മെത്രാന്‍മാരെ വാഴിക്കുന്നതും ഇപ്പോള്‍ ഈ സമ്മേളനം നടത്തി പരസ്യസഭാനേതാക്കളെ തിരഞ്ഞെടുത്തതും ചൈനയും വത്തിക്കാനും തമ്മില്‍ വളര്‍ന്നുകൊണ്ടിരുന്ന ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് വലിയൊരു തിരിച്ചടിയാണെന്നും വത്തിക്കാനുമായുള്ള നയതന്ത്രബന്ധം തുടരാന്‍ ചൈന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് പ്രവര്‍ത്തികളിലൂടെയാണ് പ്രകടിപ്പിക്കേണ്ടതെന്നും പ്രസ്താവന വ്യക്തമാക്കുന്നു.







All the contents on this site are copyrighted ©.