2010-12-18 14:25:23

ക്രൈസ്തവര്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ധ്യൈര്യസമേതം സുവിശേഷസാക്ഷൃം നല്‍കണമെന്ന് മാര്‍പാപ്പ


17.12.10
ഇറ്റലിയിലെ നാപ്പോളി പട്ടണം രണ്ടായിരമാണ്ട് ജൂബിലിവര്‍ഷത്തിന്‍റെ ദശാപ്തിയാഘോങ്ങള്‍ 2011ല്‍ വിവിധ സാമൂഹ്യ പദ്ധതികള്‍ സംഘടിപ്പിച്ചുകൊണ്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് നാപ്പോളി അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്രസന്‍സിയോ സെപ്പേയ്ക്കയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ഉത്ബോധിപ്പിച്ചത്. മഹാജൂബിലി വര്‍ഷത്തിന്‍റെ അനുസ്മരണയില്‍ പട്ടണനിവാസികള്‍ സംഘടിപ്പിക്കുന്ന സത്‍പ്രവര്‍ത്തികളില്‍ സന്തുഷ്ടി പ്രകടിപ്പിച്ച മാര്‍പാപ്പ 2007 ല്‍ നാപ്പോളി അതിരൂപത സന്ദര്‍ശിച്ചക്കാര്യവും സന്ദേശത്തില്‍ അനുസ്മരിച്ചു.
ശ്രേഷ്ഠമായ ക്രൈസ്തവ പാരമ്പര്യമുള്ളവരാണ് ആ പ്രദ്ദേശത്തെ കത്തോലിക്കരെന്ന് പരാമര്‍ശിച്ച മാര്‍പാപ്പ ഇപ്പോള്‍ നാട്ടില്‍ പ്രകടമാകുന്ന സാമൂഹ്യ സാംസ്ക്കാരീക മാറ്റങ്ങള്‍ക്കു മുന്നിലും വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് കര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ അവരെ ഉത്ബോധിപ്പിച്ചു. ജീവിതത്തിന്‍റെ ഏതു സാഹചര്യത്തിലും സത്യത്തിനു സാക്ഷൃം നല്‍കികൊണ്ട് കൂടുതല്‍ നീതിയുക്തവും സാഹോദര്യമുള്ളതുമായ ഒരു സമൂഹം പടുത്തുയര്‍ത്താന്‍ ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും സന്ദേശത്തില്‍ രേഖപ്പെടുത്തിയ മാര്‍പാപ്പ ദൈവീക പ്രചോദനങ്ങള്‍ സ്നേഹത്തിന്‍റ‍െയും സേവനത്തിന്‍റയും മാര്‍ഗ്ഗത്തിലൂടെ ക്രൈസ്തവര്‍ പ്രാവര്‍ത്തീമാക്കണമെന്നും ആഹ്വാനം ചെയ്തു.







All the contents on this site are copyrighted ©.