2010-12-18 14:26:32

സഭൈക്യശ്രമങ്ങള്‍ പ്രാദേശീക തലത്തില്‍ കൂടുതല്‍ ഫലങ്ങള്‍ നല്‍കുമെന്ന് മാര്‍പാപ്പ.


17.12.10

ലൂഥറന്‍സഭയുടെ ആഗോളകേന്ദ്ര സമിതിയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് മുന്നീബ് യൗന്നാന്‍റെ നേതൃത്വത്തില്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുന്ന സമിതിയുടെ ഒരുപ്രതിനിധിസംഘത്തെ ഡിസംബര്‍ പതിനാറാം തിയതി വ്യാഴാഴ്ച ഒരു കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കുന്നവേളയിലാണ് മാര്‍പാപ്പ ഇപ്രകാരം അഭിപ്രായപ്പെട്ടത്. കത്തോലീക്കാസഭയും ലൂഥറന്‍ സഭയും തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കാന്‍ ഇരുക്കൂട്ടരുടെയും ഭാഗത്തു നിന്നുണ്ടായ ശ്രമങ്ങള്‍ പുറപ്പെടുവിച്ച നല്ല ഫലങ്ങളെപ്രതി ദൈവത്തിനു നന്ദി പറഞ്ഞ മാര്‍പാപ്പ ദൈവശാസ്ത്ര സംവാദങ്ങളിലൂടെയും സഹകരണ പ്രവര്‍ത്തനങ്ങളിലൂടെയും ഈ പാതയിലെ വെല്ലുവിളികളും തടസങ്ങളും സാവധാനം മറികടക്കാന്‍ സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.