2010-12-16 19:30:03

ഡിസംമ്പര്‍ പതിനെട്ട്
കുടിയേറ്റക്കാരുടെ
അന്തര്‍ദേശീയ ദിനം


16 ഡിസംമ്പര്‍ 2010
സ്വാതന്ത്ര്യത്തില്‍ ജനിക്കുന്ന മനുഷ്യന് എവിടെയും തുല്യാവകാശവും അന്തസ്സും ലഭിക്കണമെന്ന്, ബാന്‍ കി മൂണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ പ്രസ്താവിച്ചു. ഡിസംമ്പര്‍ 18-ാം തിയതി വെള്ളിയാഴ്ച യുഎന്‍ ആചരിക്കുന്ന അന്തര്‍ദേശിയ കുടിയേറ്റദിനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്.
ആഗോളതലത്തില്‍ കണക്കാക്കപ്പെട്ടിട്ടുള്ള മൂന്നു കോടിയോളം വരുന്ന കുടിയേറ്റക്കാര്‍ മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ വ്യാപകമായ പ്രകടനവും പ്രതികരണവുംമാണെന്നും, അതില്‍ 10 ലക്ഷത്തോളം പേര്‍ എല്ലാവിധത്തിലും സുരക്ഷിതമല്ലാത്തതും ധര്‍മ്മവിരുദ്ധവുമായ അവസ്ഥയിലാണെന്നും സന്ദേശത്തിലൂടെ ബാന്‍ കി മൂണ്‍ വ്യക്തമാക്കി.
അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അവസ്ഥയില്‍ തൊഴില്‍സ്ഥലത്ത് സുരക്ഷിതരല്ലാതെയും ആരോഗ്യസംരക്ഷണമില്ലാതെയും ന്യായമായ വേതനം ലഭിക്കാതെയും പീഡനങ്ങളില്‍പ്പോലും കഴിയുന്നവരുണ്ടെന്ന് മൂണ്‍ വെളിപ്പെടുത്തി. കുടിയേറ്റക്കാരുടെ അവസ്ഥ ഇനിയും മെച്ചപ്പെടാന്‍ അവരുടെ അടിസ്ഥാന അവകാശങ്ങള്‍ ആഗോളതലത്തില്‍ ഒരുപോലെ സംരക്ഷിക്കപ്പെടണമെന്ന് ബാന്‍ കി മൂണ്‍ ആഗോളസമൂഹത്തോട് സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
 







All the contents on this site are copyrighted ©.