2010-12-15 16:51:44

ബ്രസ്സീലില്‍
പുതിയ രൂപത


15 ഡിസംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ കിഴക്കന്‍ ബ്രസീലില്‍ പുതിയ രൂപത സ്ഥാപിച്ചു. ഡിസംമ്പര്‍ 15-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തിലൂടെയാണ് ബ്രസീലിലെ ബാഹിയാ അതിരൂപയുടെ ഭാഗമായിരുന്ന കമാകരി പ്രവിശ്യയെ പുതിയ രൂപതയാക്കി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉയര്‍ത്തിയത്. ബാഹിയാ സാന്‍ സാല്‍വത്തോരെ അതിരൂപതയുടെ സഹായമെത്രാനായിരുന്ന ബിഷപ്പ് ജോവോ പെത്രീനിയെ പാപ്പാ പുതിയ രൂപതയുടെ അദ്ധ്യക്ഷനായും നിയോഗിച്ചു.
കിഴക്കെ ബ്രസീലിന്‍റെ വ്യവസായ പട്ടണമായ ബാഹിയായുടെ ഭാഗമാണ് കമാകരി. ഏകദേശം 3000 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള ഈ പട്ടണപ്രാന്തത്തിന്‍റെ ജനസംഖ്യ 8 ലക്ഷത്തോളമാണ്, അതില്‍ 5 ലക്ഷത്തോളം ജനങ്ങളും കത്തോലിക്കരാണ്. 16 ഇടവകളിലായി 20 വൈദികരും 47 സന്യസ്തരും അജപാലന ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്നു.







All the contents on this site are copyrighted ©.