2010-12-15 16:55:15

പാപ്പ റോമിലെ
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം


12 ഡിസംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പത്രോസിന്‍റെ ബസിലിക്കായില്‍ പ്രാര്‍ത്ഥിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഡിസംബര്‍ 16-ാം തിയതി വ്യാഴാഴ്ച വൈകുന്നേരമാണ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍വച്ച് മാര്‍പാപ്പ റോമിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുന്നതും കൂടിക്കാഴ്ച നടത്തുന്നതും.
വ്യാഴാഴ്ച വൈകുന്നേരം 5.30-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ മറിയം വിജ്ഞാനത്തിന്‍റെ സിംഹാസനം എന്ന ആഫ്രിക്കയില്‍നിന്നും കൊണ്ടുവന്നിട്ടുള്ള പൗരാണിക ച്ഛായാചിത്രത്തിനു മുന്നില്‍ സമ്മേളിക്കുന്ന വിദ്യര്‍ത്ഥികളുടെ മദ്ധ്യേത്തിലേയ്ക്ക് 6 മണിക്ക് മാര്‍പാപ്പ കടന്നുവരുമ്പോള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ സംയുക്ത ഗായകസംഘം, പാപ്പായെ തങ്ങളുടെ മദ്ധ്യത്തിലേയ്ക്ക് സ്വാഗതംചെയ്തുകൊണ്ട് തൂ എസ് പേത്രൂസ്, അങ്ങ് പത്രോസാകുന്നു, എന്ന പരമ്പരാഗത ലത്തീന്‍ ഗാനം ആലപിക്കും. സ്വാഗതാശംസയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സായാഹ്നപ്രാര്‍ത്ഥന ചൊല്ലുന്ന മാര്‍പാപ്പ അവരുമായി വചനംപങ്കുവയ്ക്കും. വിഖ്യാതരായ സംഗീതഞ്ജരുടെ പരിശീലനത്തില്‍ വിവിധ യൂണിവേഴ്സിറ്റി സംഘങ്ങള്‍ ആലപിക്കുന്ന ഗീതങ്ങളും ഈ കൂടിക്കാഴ്ചയുടെ സവിശേതയായിരിക്കും.
മാതാവിന്‍റെ സ്തോത്രഗീതാലപനത്തിനുശേഷം മാര്‍പാപ്പ നല്കുന്ന ആശിര്‍വ്വാദത്തോടെ സംഗമം സമാപിക്കും.







All the contents on this site are copyrighted ©.