2010-12-15 16:47:25

കുരിശ്ശില്‍ കണ്ടെത്തേണ്ട
ദൈവസ്നേഹത്തിന്‍റെ ആന്തരീകഭാവം


12 ഡിസംമ്പര്‍ 2010
കുരിശ്ശിലെ സ്നേഹത്തിന്‍റെ ആഴമറിഞ്ഞ വ്യക്തിത്വമാണ് വിശുദ്ധ യോഹന്നാന്‍ ക്രൂസ്സിന്‍റേതെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തിരുനാള്‍ ദിനത്തില്‍ പ്രസ്താവിച്ചു. ഡിസംമ്പര്‍ 14-ാം തിയതി ചൊവ്വാഴ്ച കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍റെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിലുള്ള വിസിറ്റേഷന്‍ സന്യാസിനികളുടെ Order of the Visitation മാത്തെര്‍ എക്ലേസ്സിയേ കപ്പേളയില്‍ ദിവ്യബലിമദ്ധ്യേ വചനം പങ്കുവയ്ക്കുകയായിരുന്നു മാര്‍പാപ്പ. വത്തിക്കാനില്‍ ശുശ്രൂഷചെയ്യുന്ന 7 വിസിറ്റേഷന്‍ സഹോദരിമാരുടെ സമൂഹം അവരുടെ സഭാ സ്ഥാപനത്തിന്‍റെ 400-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് മാര്‍പാപ്പ പ്രത്യേകമായി അവരോടൊപ്പം ബലിയര്‍പ്പിച്ചത്.
കുരിശ് സ്നേഹത്തിന്‍റെ മൗതിക രഹസ്യമാണെന്നും ആ മൗതിക രഹസ്യത്തിലെ സ്നേഹം വിശുദ്ധ യോഹന്നാന്‍ ക്രൂസ് തിരച്ചറിയുകയും, കുരിശിന്‍റെ സ്നേഹത്തില്‍ അദ്ദേഹം ജീവിക്കുകയും ചെയ്തുവെന്ന് ഉദ്ബോധിപ്പിച്ച മാര്‍പാപ്പ, ദൈവത്തിന്‍റെ കൃപാസ്പര്‍ശം നിറഞ്ഞ നമ്മുടെ ലോകത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവിടെ ദൈവസ്നേഹത്തിന്‍റെ ആന്തരീകഭാവം കണ്ടെത്തുകയാണ് മനുഷ്യന്‍റെ വിളിയെന്നും അനുസ്മരിപ്പിച്ചു. കുരിശ്ശില്‍ സ്നേഹം കണ്ടെത്തിക്കൊണ്ട് അനുദിന ജീവിതത്തില്‍ കുരിശ്ശും സ്നേഹവും തമ്മില്‍ സാരൂപ്യപ്പെടുത്തുകയായിരിക്കണം ക്രൈസ്തവ ജീവിത ലക്ഷൃമെന്നും പാപ്പ ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.