2010-12-14 14:30:02

ലോകയുവജന സമ്മേള്ളനത്തിനു ഫേസ് ബുക്കില്‍ ആരാധകര്‍


14.12.2010
അടുത്ത വര്‍ഷം സ്പെയിനില്‍ നടക്കാന്‍പോകുന്ന ലോകയുവജന സംഗമത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഇന്‍റര്‍നെറ്റ് സാമൂഹ്യ ശൃംഖലയായ ഫേസ് ബുക്കില്‍ 2011 ലോകയുവജന സമ്മേള്ളനവുമായി ബന്ധപ്പെട്ട താളുകള്‍ ഇരുപതുഭാഷകളില്‍ പ്രചരിപ്പിച്ചത്. ഫേസ് ബുക്കില്‍ മാത്രമായി രണ്ടുലക്ഷത്തോളം പേര്‍ ലോകയുവജന സമ്മേള്ളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പിന്തുടരുന്നെണ്ടെന്നാണ് കണക്കുകള്‍. പത്തുലക്ഷത്തോളം പേരാണ് 2011 ലോകയുവജന സമ്മേള്ളനത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഔദ്യോഗീക വെബ്സൈറ്റ് ഇതുവരെ സന്ദര്‍ശിച്ചിരിക്കുന്നത്. ഇതുകൂടാതെ ഓര്‍ക്കൂട്ട്, മിക്സി, തൂനെത്തി, വ്ക്കോന്‍താക്ക്തെ തുടങ്ങിയ ഇന്‍റര്‍നെറ്റ് സാമൂഹ്യ ശൃംഖലകളിലും യുവജനസംഗമത്തിനു അനുയായികളുണ്ട്. അതിനും പുറമേ ട്വിറ്റര്‍, യൂറ്റൂബ്, ഫ്ലിക്കര്‍ എന്നീ സൈറ്റുകളിലും യുവജനസംഗമവുമായി ബന്ധപ്പെട്ട ദൃശ്യ ശ്രാവ്യ പരിപാടികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഏകദ്ദേശം രണ്ടു ലക്ഷത്തോളം പേര്‍ ഇതുവരെ ലോക യുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പേരുനല്‍കിയിട്ടുണ്ട്. ആധുനീക സാങ്കേതീക വിദ്യകളുടെ സഹായത്തോടെ സംഗമത്തില്‍ ലോകത്തിന്‍റെ എല്ലാഭാഗത്തുമുള്ള യുവജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് 2011 മാഡ്രിഡ് ലോകയുവജനസംഗമത്തിന്‍റെ സംഘാടകസമിതിയംഗം ക്രിസ്റ്റീന ദെല്‍ കാംപോ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.