2010-12-14 14:39:21

മാര്‍പാപ്പയുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഉപവിയുടെ സഹോദരിമാരോടും രോഗികളായ കുട്ടികളോടുമൊപ്പം


14.12. 2010

ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മദര്‍ തെരേസ സ്ഥാപിച്ച ഉപവിയുടെ സഹോദരിമാര്‍ എന്ന സന്ന്യസ്തസഭാംഗങ്ങള്‍ക്കൊപ്പമാണ് ഡിസംബര്‍ ഇരുപത്തിയാറാം തിയതി ഞായറാഴ്ച മാര്‍പാപ്പ ഉച്ചഭക്ഷണം കഴിക്കുന്നതെന്ന് വത്തിക്കാനില്‍ നിന്നുള്ള ഔദ്യോഗീക വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. മദര്‍ തെരേസയുടെ നൂറാം ജന്മവാര്‍ഷികത്തോടു അനുബന്ധിച്ചാണ് ഉപവിയടെ സഹോദരിമാര്‍ക്ക് റോമിലുള്ള ഭവനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സഹോദരിമാരെ മാര്‍പാപ്പ ഡിസംബറ് ഇരുപത്തിയാറാം തിയതി വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയിലേക്ക് വിരുന്നിനു ക്ഷണിച്ചിരിക്കുന്നത്.
അതുപോലെ ഇക്കൊല്ലം മാര്‍പാപ്പ മൂന്നു രാജാക്കന്‍മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നത് റോമിലെ ജമേലി ആശുപത്രിയില്‍ രേഗികളായിക്കഴിയുന്ന കുട്ടികളോടൊപ്പമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജനുവരി അഞ്ചാം തിയ.തി വൈകുന്നേരം അഞ്ചുമണിക്ക് ജമേലി ആശുപത്രിയിലെത്തുന്ന മാര്‍പാപ്പ ശിശുരോഗഭാഗം സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും അതോടൊപ്പം spina bifida അഥവാ split spine എന്നറിയപ്പെടുന്ന ജന്മനാ നട്ടെല്ലു വളഞ്ഞിര്ക്കുന്ന രോഗത്തിന്‍റെ ചികിത്സയ്ക്കുവേണ്ടി ആശുപത്രിയില്‍ പുതുതായി പണിത്തീര്‍ത്തിരിക്കുന്ന കെട്ടിടസമുച്ചയം മാര്‍പാപ്പ ആശീര്‍വദിക്കുകയും ചെയ്യും.







All the contents on this site are copyrighted ©.