2010-12-09 18:31:40

വത്തിക്കാനുമായി പി.എല്‍.ഒ-യുടെ
സമാധാന ഉടമ്പടി


9 ഡിസംമ്പര്‍ 2010
പലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനുമായി വത്തിക്കാന്‍ സൗഹൃദ ഉടമ്പടി പുനഃസ്ഥാപിച്ചു. ഡിസംമ്പര്‍ 7-ാം തിയതി പലസ്തീനിലെ PLO ആസ്ഥാനമായ റാമള്ളായില്‍ വത്തിക്കാന്‍റെയും PLO-യുടെയും പ്രതിനിധികള്‍ ചേര്‍ന്നു നടത്തിയ സംയുക്ത ചര്‍ച്ചയിലാണ് PLO-നിയന്ത്രിത പലസ്തീന്‍ മേഖലകളിലുള്ള കത്തോലിക്കാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയില്‍ തുടരുന്നതിനും, സമാധാനത്തിന്‍റെ ചുറ്റുപാട് നിലനിര്‍ത്തുന്നതിനു മുന്‍പുള്ള ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയും ചെയ്തത്.
ഇരുപക്ഷങ്ങളും തമ്മില്‍ 2000-ാമാണ്ടില്‍ ചെയ്തിട്ടുള്ള കരാറിന്‍റെ ചുവടുപിടിച്ചാണ് സൗഹൃത്തിന്‍റെ ഒരു കൂട്ടായ തീരുമാനത്തില്‍ എത്തിച്ചേരുവാന്‍ സാധിച്ചതെന്ന് വത്തിക്കാന്‍റെ വിദേശബന്ധ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി, ആര്‍ച്ചുബിഷപ്പ് എത്തോരെ ബലേസ്ട്രോ റാമള്ളായില്‍ പ്രസിദ്ധീകരിച്ച ഒരു വിജ്ഞാപനത്തിലൂടെ വെളിപ്പെടുത്തി.
സമഗ്രമായ ഒരു സമാധാന ഉടമ്പടി വളര്‍ത്തിയെടുക്കുവാന്‍ ഇരുപക്ഷവും തുടര്‍ന്നും പരിശ്രമിക്കുമെന്ന് വിജ്ഞാപനം വ്യക്തമാക്കി. പിഎല്‍ഒ-യുടെ പ്രതിനിധിസംഘത്തില്‍... PLO കേന്ദ്ര കമ്മിറ്റി അംഗം, നബീല്‍ ഷത്ത്, പ്രസിഡന്‍റെ മഹമ്മൂദ് അബ്ബാസിന്‍റെ ഉപദേശി നിമെര്‍ ഹമാദ് എന്നിവരും, വത്തിക്കാന്‍റെ ഭാഗത്ത് വത്തിക്കാന്‍ വിദേശബന്ധ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി, ആര്‍ച്ചുബിഷപ്പ് എത്തോരെ ബലേസ്ട്രോ, പരിശുദ്ധ സിംഹാസനത്തിന്‍റെ ജരൂസലേമിലുള്ള സ്ഥാനപതി ആര്‍ച്ചുബിഷപ്പ് അന്തോണിയോ ഫ്രോങ്കോ, അമ്മാനിലെ ലത്തീന്‍ പാത്രിയാര്‍ക്കിസിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് മാവുരീസ്സിയോ മല്‍വേസ്തി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.







All the contents on this site are copyrighted ©.