2010-12-09 17:03:38

മനുഷ്യാവകാശ സംരക്ഷണദിനം
ഡിസംമ്പര്‍ പത്ത്


9 ഡിസംമ്പര്‍ 2010
മനുഷ്യാവകാശങ്ങളുടെ സംരക്ഷണം മാനവ സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും നീതിയുടെയും പുരോഗതിയുടെയും സംരക്ഷണമാണെന്ന്, ബാന്‍ കി മൂണ്‍, യുഎന്‍ സെക്രട്ടറി ജനറല്‍ ഒരു സന്ദേശത്തില്‍ പ്രസ്താവിച്ചു.
ഡിസംബര്‍ 10-ാം തിയതി വെള്ളിയാഴ്ച ഐക്യ രാഷ്ട്ര സംഘട ആചരിക്കുന്ന ആഗോള മനുഷ്യാവകാശ സംരക്ഷണ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് ബാന്‍ കീ മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ നിയമങ്ങളുണ്ടെങ്കിലും, ആഗോളതലത്തില്‍ അവ സംരക്ഷിക്കപ്പെട്ടിട്ടുള്ളത് ധീരരായ സ്ത്രീ-പുരിഷന്മാരുടെ, (തങ്ങളുടെതന്നെയും മറ്റുള്ളവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി നടത്തിയിട്ടുള്ള,) ആത്മാര്‍ത്ഥമായ സമര്‍പ്പണം കൊണ്ടാണെന്ന് മൂണ്‍ സന്ദേശ്ത്തില്‍ അനുസ്മരിച്ചു.
മാനവപുരോഗതിയെ ഒരു വിധത്തില്‍ മനുഷ്യാവകാശങ്ങളുടെ സംരക്ഷണമായിട്ടു നിര്‍‍വ്വചിക്കാമെന്നും ബാന്‍ കീ മൂണ്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു. ഈ ഭൂമി കൂടുതല്‍ വാസയോഗ്യവും മനോഹരവുമായി ഇനിയും സംരക്ഷിക്കപ്പെടണമെങ്കില്‍ നാം ഒരോരുത്തരും അടിസ്ഥാനപരമായും മനുഷ്യാവകാശത്തിന്‍റെ സംരക്ഷകരാകണമെന്നും ബാന്‍ കീ മൂണ്‍ സന്ദേശത്തില്‍ ആഹ്വാനംചെയ്തു. 1950 ഡിസംമ്പര്‍ 4-ാം തിയതി ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഐക്യ രാഷ്ടസംഘടയുടെ സമ്പൂര്‍ണ്ണ സമ്മേളനമാണ് ഡിസംമ്പര്‍ 10-ാം തിയതി ആഗോള മനുഷ്യാവകാശ സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്.







All the contents on this site are copyrighted ©.