2010-12-09 17:11:15

ഗവേഷണപരമായ
സത്യാന്വേഷണം അനിവാര്യം


9 ഡിസംമ്പര്‍ 2010
സംസ്കാരത്തോടു കാണിക്കുന്ന പുരാവസ്തുശാസ്ത്ര ഗവേഷണപരമായ സമീപനം മനുഷ്യജീവിന്‍റെയും നാഗരികതയുടെയും വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവിച്ചു. ഡിസംമ്പര്‍ 9-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍റെ പുരാവസ്തു ശാസ്ത്രവിഭാഗം സ്ഥാപിച്ചതിന്‍റെ 200-ാം വാര്‍ഷിക അനുസ്മരണച്ചടങ്ങില്‍ സ്വാഗതമാശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി.
ദൈവം വളഞ്ഞവര ഉപയോഗിച്ച് നേരെ എഴുതും എന്നു പറയാറുണ്ടെങ്കിലും, ശാസ്ത്രീയവും യഥാര്‍ത്ഥവുമായ അറിവിനും സത്യത്തിനും വേണ്ടിയുള്ള അന്വേഷണം നാം എപ്പോഴും തുടരണമെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ആഹ്വാനംചെയ്തു. യഥാര്‍ത്ഥ സ്വാതന്ത്ര്യം സത്യത്തില്‍ അധിഷ്ഠിതമാണെന്നും, ശാസ്ത്രീയമായ സത്യാന്വേഷണം നടത്തിക്കൊണ്ട് സമൂഹത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ വിത്തുപാകുകയെന്നത് സഭയുടെ ദൗത്യമാണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ തന്‍റെ സ്വാഗത പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. വത്തിക്കാന്‍റെ പുരാവസ്തു ശാസ്ത്ര അക്കാഡമിയുടെ സവിശേഷ സേവനങ്ങള്‍ക്ക് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേരില്‍ അഭിനന്ദനങ്ങളും നന്ദിയുമര്‍പ്പിച്ച കര്‍ദ്ദിനാള്‍ ബര്‍ത്തോണെ, പാപ്പയുടെ ആത്മീയ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തു.
 







All the contents on this site are copyrighted ©.