2010-12-08 17:33:58

പാപ്പായുടെ
സാന്ത്വനവചസ്സുകള്‍


8 ഡിസംമ്പര്‍ 2010
തെക്കേ ഇറ്റലിയിലെ ലമേസ്സിയായില്‍ കാറപകടത്തില്‍
മരണമടഞ്ഞവര്‍ക്കായി മാര്‍പാപ്പ പ്രാര്‍ത്ഥനയും അനുശോചനവും നേര്‍ന്നു.
ഡിസംബര്‍ 5-ാം തിയതി ഞായറാഴ്ചയാണ് 7 സൈക്കിള്‍ യാത്രികര്‍ റോഡപകടത്തില്‍ മരണമടഞ്ഞത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി അയച്ച സന്ദേശത്തിലാണ്‍ മാര്‍പാപ്പ തന്‍റെ അഘാതമായ ദുഃഖവും പ്രാര്‍ത്ഥനയും പരേതരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അറിയിച്ചത്.
പരിശുദ്ധ ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥ്യം പരേതരുടെ കുടുബങ്ങള്‍ക്ക് നേര്‍ന്ന മാര്‍പാപ്പ, അവര്‍ക്ക് തന്‍റ‍െ അപ്പസ്തോലിക ആശിര്‍വ്വാദവും നല്കി.
ഡിസംമ്പര്‍ 7-ാം തിയതി ചൊവ്വാഴ്ച പരേതരുടെ അന്തിമോപചാര ശുശ്രൂഷകള്‍
ലമോസ്സിയാ പട്ടണത്തിലെ ഡില്‍പ്പൊളീത്തോ സ്റ്റേഡിയത്തില്‍, സലേര്‍ണോ അതിരൂപതാദ്ധ്യക്ഷന്‍‍, ആര്‍ച്ചുബിഷപ്പ് ലൂയിജി അന്തോണിയോയുടെ മുഖ്യകാര്മ്മികത്വത്തില്‍ നടത്തി.







All the contents on this site are copyrighted ©.