2010-12-03 17:00:01

അജപാലന ശ്രദ്ധ
നാടോടികള്‍ക്കും സര്‍ക്കസ്സുകാര്‍ക്കും


3 ഡിസംമ്പര്‍ 2010
സര്‍ക്കസ്സുകാര്‍ക്കും നാടോടികള്‍ക്കുംവേണ്ടി അജപാലന ശുശ്രൂഷചെയ്യുന്ന ഡയറക്ടര്‍മാരുടെ 8-ാമത് അന്തര്‍ദേശിയ സമ്മേളനം റോമില്‍ നടത്തപ്പെടുന്നു.
കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിലാണ്
ഡിസംമ്പര്‍ 12-മുതല്‍ 16-വരെ തിയതികളില്‍ ഈ സമ്മേളനം റോമില്‍
നടക്കുവാന്‍ പോകുന്നത്. സര്‍ക്കസ്സുകാരുടെയും നാടോടികളുടെയും ജീവിതങ്ങള്‍, വിശ്വാസത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും കൂടാരങ്ങള്‍,
കലയും വിശ്വാസ പ്രകടനവും നാടോടികളുടെയും സര്‍ക്കസ്സുകാരുടെയും ആത്മീയ വളര്‍ച്ചയില്‍, വിശ്വാസവും മൂല്യങ്ങളും അവരുടെ പരമ്പരാഗത കുടുംമ്പങ്ങളില്‍, നാടോടികളുടെയും സര്‍ക്കസ്സുകാരുടെയും ജീവിതത്തില്‍ ആഗോളവത്ക്കരണം ഉയര്‍ത്തുന്ന ആശങ്കകള്‍, തുടങ്ങിയ വിഷയങ്ങള്‍ സമ്മേനം പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലനശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഡിസംമ്പര്‍ 15-ാം തിയതി, ബുധനാഴ്ച രാവിലെ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നും കമ്മിഷന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ്, അന്തോണിയോ വേല്യോ അറിയിച്ചു.







All the contents on this site are copyrighted ©.