2010-12-01 17:58:19

യൂറോപ്യന്‍ തെയ്സ്സേ സംഗമം
റോട്ടര്‍ഡാമില്‍


1 ഡിസംമ്പര്‍ 2010
33-ാമത് യൂറോപ്യന്‍ തെയ്സ്സേ യുവജനസംഗമം നെതര്‍ലണ്ടിലെ റോട്ടര്‍ഡാമില്‍ നടത്തപ്പെടുന്നു. 2010 ഡിസംമ്പര്‍ 28 മുതല്‍ 2011 ജനുവരി 1-വരെ തിയതികളിലാണ് – ഭൂമുഖത്തെ വിശ്വാസ തീര്‍ത്ഥാടനം – Pilgrimage of trust on earth, എന്ന പേരില്‍ തെയ്സ്സേ യുവജന പ്രാര്‍ത്ഥനാ സംഗമം റോട്ടര്‍ഡാമില്‍ നടത്തപ്പെടുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നുമായി 30,000-ല്‍പ്പരം യുവാക്കള്‍ പ്രാര്‍ത്ഥിക്കുവാനും ചിന്തകള്‍ പങ്കുവയ്ക്കുവാനുമായി അഞ്ചു ദിവസം റോട്ടര്‍ഡാമില്‍ ഒത്തുചേരുമെന്ന് സംഘാടകര്‍ ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
അനുരഞ്ജനത്തിനും സമാധാനത്തിനുമായുള്ള ഇന്നത്തെ യുവാക്കുളുടെ ത്വരയില്‍ പ്രാര്‍ത്ഥനയിലൂടെയും പങ്കുവയ്ക്കലിലൂടെയും
അവരെ തുണയ്ക്കുകയാണ് തെയിസ്സേ സമ്മേളനത്തിന്‍റെ ലക്ഷൃമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഫ്രാന്‍സിലെ തെയിസ്സേ ഗ്രാമത്തില്‍, പുണ്യശ്ലോകനായ ബ്രദര്‍ റോജര്‍ 70-കളില്‍ ആരംഭിച്ച എക്യുമേനിക്കല്‍ പ്രാര്‍ത്ഥനാ പ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയാണ് അനുവര്‍ഷം യൂറോപ്പില്‍ അരങ്ങേറുന്ന ജാതിമത ഭേദമെന്യേ യുവാക്കള്‍ പങ്കെടുക്കുന്ന തെയിസ്സേ പ്രാര്‍ത്ഥാനാ സമ്മേളനം.







All the contents on this site are copyrighted ©.