2010-11-29 17:51:41

വചനം വഴിയും
വഴിയില്‍ വെളിച്ചവും


29 നവംമ്പര്‍ 2010
മനുഷ്യജീവിതത്തിന്‍റെ വഴിയും വഴിയില്‍ വെളിച്ചവുമാണ് തിരുവചനമെന്ന്, മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ കെസിബിസി ബൈബിള്‍ കമ്മിഷന്‍റ‍െ ചെയര്‍മാന്‍. നവംമ്പര്‍ 28-ാം തിയതി ഞായറാഴ്ച പാലാരിവട്ടത്തുള്ള പിഒസി ഓഡിറ്റോറിയത്തില്‍വച്ച് കെസിബിസി ബൈബള്‍ കമ്മിഷനും, ബൈബിള്‍ സൊസൈറ്റിയും സംയുക്തമായി ആള്‍ കേരളാ തലത്തില്‍ നടത്തിയ ലോഗോസ്, ബൈബിള്‍ ക്വിസ്സിന്‍റെ സമ്മാനദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോതമംഗലം തൂപതാദ്ധ്യക്ഷനായ മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍. ബൈബിള്‍ വെറുമൊരു സാഹിത്യ സൃഷ്ടിയല്ലെന്നും, അത് ദൈവാരൂപിയുടെ ശക്തിയും ജീവിതവഴികളില്‍ മനുഷ്യന് വെളിച്ചവുമാണെന്ന് മാര്‍ പുന്നക്കോട്ടില്‍ ഉദ്ബോധിപ്പിച്ചു. പങ്കാളിത്തംകൊണ്ടും നിലവാരംകൊണ്ടും കേരളസഭയ്ക്ക് അഭിമാനകരമായ വിധത്തില്‍ ലോഗോസ് ക്വിസ് ഉയര്‍ന്നുവെന്ന് പ്രസ്താവിച്ച ബിഷപ്പ് പുന്നക്കോട്ടില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. പിഒസി ഡയറക്ടര്‍ ഫാദര്‍ സ്റ്റീഫന്‍ ആലത്തറ സമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ചു.







All the contents on this site are copyrighted ©.