2010-11-27 16:45:11

പാക്കിസ്ഥാനിലെ ദൈവദൂഷണക്കുറ്റത്തെ സംബന്ധിച്ച നിയമം പരിഷ്ക്കരണത്തിന്‍റെ പാതയില്‍.


27.11.10

പാക്കിസ്ഥാനില്‍ ദൈവദൂഷണകുറ്റം ഉള്‍പ്പെടുന്ന ഷരിയത്ത് നിയമത്തിന്‍റെ ഭേദഗതി നിര്‍ദ്ദേശമടങ്ങുന്ന ഒരു വിശദ റിപ്പോര്‍ട്ട് പാക്കിസ്ഥാന്‍ പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നു ഫീദെസ് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ദൈവദൂഷണകുറ്റത്തിന്‍റെ പേരില്‍ ആസിയാ ബീവി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് ദൈവദൂഷണകുറ്റ നിയമത്തിനെതിരേ അന്താരാഷ്ട്രസമൂഹത്തിന്‍റെ വിമര്‍ശനം അതിശക്തമായി ഉയര്‍ന്നതാണ് ഇത്തരമൊരു നീക്കത്തിനു പാക്കിസ്ഥാന്‍ ഗവണ്‍മെന്‍റിനെ പ്രേരിപ്പച്ചതെന്ന് പാക്കിസ്ഥാന്‍ പാര്‍ലമെന്‍റ് അംഗം ഷെറി റെഹമാന്‍ അഭിപ്രായപ്പെട്ടു. ഡിസംബര്‍ 20-ാംതിയതി പാര്‍ലമെന്‍റിന്‍റെ അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കു വിധേയമാക്കുമെന്നും അവര്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.