2010-11-27 16:47:02

 ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയായില്‍ പുതിയ രൂപത സ്ഥാപിച്ചു.


27.11.10

ടാന്‍സാനിയായിലെ മൗന്‍സാ അതിരൂപതയും മുസോമരൂപതയും വിഭജിച്ചുകൊണ്ടാണ് ഇരുപ്രവിശ്യകളിലെയും ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ഭുന്‍ധാ രൂപത രൂപീകരിച്ചിരിക്കുന്നത്. റൂപതയുടെ പ്രഥമ അദ്ധ്യക്ഷനായി മൗന്‍സാ അതിരൂപതയുടെ അഡ്മിനിസ്റ്റേറ്ററായിരുന്ന ഫാദര്‍ റെനാത്തുസ് ന്ക്ക്വാന്‍ദേയെ മാര്‍പാപ്പ നിയമിച്ചു. ടാന്‍സാനിയായിലെ ബുന്ത ഉക്ര എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പുതിയ രൂപതയില്‍ എട്ടു ലക്ഷത്തി എഴുപത്തിയേഴായിരം വിശ്വാസികളും മുപ്പത്തിനാലു ഇടവകകളും അന്‍പത്തിനാലു ഇടവക വൈദീകരും അടങ്ങിയിരിക്കുന്നു.







All the contents on this site are copyrighted ©.