2010-11-25 17:03:16

കുടുംബങ്ങളുടെ
സുവിശേഷവത്ക്കരണ ദൗത്യം
International Conference


25 നവംമ്പര്‍ 2010
ക്രിസ്തുവിന്‍റെ സ്നേഹം കുടുംമ്ബജീവിതത്തില്‍ പകര്‍ത്തുന്നത്,
നവസുവിശേഷവത്ക്കരണമാണെന്ന്, കര്‍ദ്ദിനാള്‍ ഏനിയോ അന്തൊനേല്ലി, കുടുംമ്പങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് റോമിലെ സമ്മേളനത്തില്‍ പ്രസ്താവിച്ചു. ക്രൈസ്തവ കുടുംബങ്ങള്‍ സുവിശേഷവത്ക്കരണത്തിന്‍റെ പ്രഭവസ്ഥാനം...എന്ന വിഷയത്തെ അധികരിച്ച് നവംമ്പര്‍ 25-ാം തിയതി വ്യാഴാഴ്ച രാവിലെ കുടുംമ്പങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ റോമില്‍ ആരംഭിച്ച അന്തര്‍ദ്ദേശിയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍ അന്തൊനേല്ലി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനംചെയ്ത, ഗാര്‍ഹിക സഭയാകുന്ന ക്രൈസ്തവ കുടുംബങ്ങള്‍, സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും മാതൃകളായി ജീവിച്ചുകൊണ്ട്, ക്രിസ്തു പ്രകടമാക്കിയ മനുഷ്യരക്ഷയ്ക്കായുള്ള തീവ്രമായ സ്നേഹം അനുദിന ജീവിതത്തില്‍ പ്രകടമാക്കണമെന്ന്, സമ്മേളനത്തിന് ആമുഖമായി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനപ്രഘോഷണത്തില്‍, കര്‍ദ്ദിനാള്‍ ആഹ്വാനംചെയ്തു. ക്രിസ്തു-സ്നേഹം വാക്കിലും പ്രവൃത്തിയിലും പ്രകടമാക്കുന്നതായിരിക്കട്ടെ ക്രൈസ്തവ കുടുംബങ്ങളുടെ നവസുവിശേഷവത്ക്കരണ ശൈലിയെന്ന് കര്‍ദ്ദിനാള്‍ അന്തൊനേല്ലി ആശംസിച്ചു.
സമ്മേളനം നവംമ്പര്‍ 27-ാം തിയതി ശനിയാഴ്ച സമാപിക്കും.







All the contents on this site are copyrighted ©.